മടത്തറ അരിപ്പ ഭാഗങ്ങളിൽ പേപ്പട്ടിയെ കണ്ടതായി നാട്ടുകാർ ; നിരവധി പേരെ പട്ടി അക്രമിച്ചിട്ടുണ്ട്
മടത്തറ അരിപ്പ മേഖലയിൽ പേപ്പട്ടി ഇറങ്ങി നിരവധി പേരെ കടിച്ചതായി നാട്ടുകാർ. അരിപ്പ കൊച്ചുകലിംഗിൽ നിരവധി പേർക്ക് കടിയേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരവും ,ഇന്ന് രാവിലെയും നിരവധി പേരെ കടിച്ചതായും പറയപ്പെടുന്നു. നാട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. ചായക്കടയിൽ ഇരുന്ന് വ്യക്തിയെയും വളർത്തു നായയേയും പേപ്പട്ടി കടിച്ചതായി റിപ്പോർട്ട് ഉണ്ട്. തെരുവ് നായയെ ഭക്ഷണം കൊടുത്ത് വളർത്തുന്നതാണ് ഇതിന് കാരണം എന്ന് നാട്ടുകാർ ആരോപിക്കുന്നു.