മദ്യ ലഹരിയിൽ യുവാവ് പോലീസ് വാഹനം കടത്തിക്കൊണ്ടു പോയി

യുവാവ് മദ്യ ലഹരിയിൽ പോലീസ് വാഹനം കടത്തിക്കൊണ്ടു പോയി. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം . പാറശ്ശാല സ്റ്റേഷനിലെ വാഹനമാണ് കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ പരശുവയ്ക്കൽ സ്വദേശിഗോകുൽ കടത്തി കൊണ്ട് പോയത്. ഇന്നലെ രാത്രി  11 മണിക്ക് പെട്രോളിങ്ങിനിടെ വാഹനo നിർത്തി പൊലീസുകാർ പുറത്തിറങ്ങിയപ്പോഴാണ് നോക്കിനിന്ന ഗോകുൽ വാഹനം എടുത്തു കടന്ന് കളഞ്ഞത്. തുടർന്ന് പൊലിസുകാർ ബൈക്കിൽ പിൻതുടരുന്നത് കണ്ട ഗോകുൽ ആലമ്പാറയിലെ മതിലിൽ വാഹനം ഇടിച്ച് കേറ്റുകയായിരുന്നു. നാട്ടുകാരും പോലീസും കൂടി ഗോകുലിനെ കസ്റ്റഡിയിൽ എടുത്തു…

Read More
error: Content is protected !!