
ചിതറയുമായി അത്രയും ആത്മബന്ധമുണ്ടായിരുന്നു സഖാവ് വി എസിന്
തിരുവനന്തപുരം-കൊല്ലം ജില്ലാ അതിർത്തിയിലെ പഞ്ചായത്തിൽ ഉൾപ്പെട്ട ചക്കമലയ്ക്ക് വി എസിനോടും അദ്ദേഹത്തിന് തിരിച്ചും പിരിക്കാനാകാത്ത ആത്മബന്ധമാണുള്ളത്. പുന്നപ്ര- വയലാർ സമരസേനാനികളെയും കുടുംബങ്ങളെയും ഇടം എന്ന നിലയിലാണ് ചക്കമലയുടെ പ്രാധാന്യം. 1946 ഒക്ടോബർ 24ന് പുന്നപ്രയിലും 27ന് വയലാറിലും ഉണ്ടായ രക്തച്ചൊരിച്ചിലിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്കായിരുന്നു കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെടുന്ന ചക്കമലയിൽ ഭൂമി അനുവദിച്ചത്. “റിസർവ് വനമായിരുന്ന ഇവിടുത്തെ 1200 ഏക്കറാണ് പുനരധിവാസത്തിനായി സർ ക്കാർ വിട്ടുകൊടുത്തത്. ഇ എം എസ് സർ ക്കാർ ഇതിനുവേണ്ട ആദ്യപദ്ധതി തയ്യാറാക്കി….