
ഓണാഘോഷം : ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി
ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വ്യാജ മദ്യം, മയക്കുമരുന്ന്, ലഹരി വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം തടയുന്നതിനായി പോലീസ്, എക്സൈസ്, റവന്യൂ, വനം, മോട്ടോര്‍ വാഹന വകുപ്പുകള്‍ സംയുക്തമായി പരിശോധന സംഘടിപ്പിക്കും. ഓണാഘോഷത്തോടനുബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് നടപടികള്‍ വിലയിരുത്തുന്നതിനായി എ ഡി എമ്മിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. സംസ്ഥാന അതിര്‍ത്തിയിലെ വനമേഖലകളില്‍ വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാക്കാനും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വാഹന പരിശോധനകള്‍ കാര്യക്ഷമമാക്കാനും പോലീസ്, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ രാത്രികാല വാഹന പരിശോധനകള്‍ ഊര്‍ജിതപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി….