പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാതെ ഉപേക്ഷിച്ചു, കുഞ്ഞ് മരിച്ചു; അമ്മയ്ക്ക് 10 വർഷം തടവ്

കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസില്‍ കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിനി രേഷ്മക്ക് 10 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കൊല്ലം അഡീഷനൽ സെഷൻസ് കോടതി.കൂടാതെ, കുഞ്ഞിനെ ഉപേക്ഷിച്ച കുറ്റത്തിന് ഒരു വർഷം കഠിന തടവും അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. കസ്റ്റഡിയിൽ കഴിഞ്ഞ കാലം കുറച്ച് തടവു ശിക്ഷ അനുഭവിച്ചാൽ മതി. അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദാണ് ശിക്ഷ പ്രഖ്യാപിച്ചത്. രേഷ്മ കുറ്റക്കാരിയെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.2021 ജനുവരിയിലാണ്…

Read More

പോത്തൻകോട് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊന്നത് അമ്മ തന്നെ

പോത്തൻകോട് കിണറ്റിൽ കണ്ടെത്തിയ 36 ദിവസം പ്രായമായ കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പൊലീസ്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാൽ രോഗബാധിതയായ കുഞ്ഞിനെ വളർത്താൻനിവർത്തിയില്ലാത്തതുകൊണ്ടാണ് കുഞ്ഞിനെ കൊന്നതെന്നാണ് അമ്മ നൽകിയ മൊഴി. പോത്തൻകോട് മഞ്ഞമല സജി-സുരിത ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. ‘കുഞ്ഞിന്റെ നൂലുകെട്ട് പോലും നടത്താൻ പണമില്ലായിരുന്നു’. അതിനാൽ കൊല്ലൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് സുരിത പൊലീസിനോട് പറഞ്ഞത്. ഇന്ന് പുലർച്ചെയാണ് 36 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. അമ്മയുടെ അടുത്ത് കിടന്നുറങ്ങിയ കുഞ്ഞിനെ കാണാനില്ലെന്ന വിവരമാണ് ആദ്യം പോത്തൻകോട്…

Read More

പോത്തൻകോട് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പോത്തൻകോട് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് മഞ്ഞമല കുറവൻ വിളാകത്ത് വീട്ടിൽ സുരിത – സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള മകൻ ശ്രീദേവിനെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പോത്തൻകോട് പൊലീസ് ചോദ്യം ചെയ്യുകയാണ്. കിണറ്റിന്റെ കൈവരിയിൽ കുഞ്ഞിന്റെ ടൗവൽ കണ്ടതിനെ തുടർന്ന് സംശയം തോന്നിയ പൊലീസ് കഴക്കൂട്ടം ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി നടത്തിയ പരിശോധനയിൽ കുട്ടിയെ കണ്ടെത്തി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ…

Read More

നവജാത ശിശുവിനെ കൊന്ന 20 കാരിയായ ജന്മം നൽകിയ സ്ത്രീ പിടിയിൽ

തിരുവല്ലയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം എന്ന് ഉറപ്പിച്ചു. സംഭവത്തിൽ അവിവാഹിതയായ അമ്മ അറസ്റ്റിലായി. മല്ലപ്പള്ളി സ്വ​ദേശിനി നീതുവാണ് അറസ്റ്റിലായത്. 20-കാരിയായ നീതു കുഞ്ഞിന്റെ മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ നീതുവിന്റെ കാമുകന്റെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് നീതു പെൺകുഞ്ഞിന് ജന്മം നൽകിയത്. സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഹോസ്റ്റൽ മുറിയിലെ ക്ലോസറ്റിലാണ് ഇവർ പ്രസവിച്ചത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ഡോക്ടറുടെ അശ്രദ്ധ നവജാത ശിശുക്കൾ തണുത്ത് ഉറഞ്ഞു മരിച്ചു

ഉത്തർപ്രദേശിൽ സ്വകാര്യ ക്ലിനിക്കിൽ രണ്ട് നവജാത ശിശുക്കള്‍ തണുത്തുറഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാംലി ജില്ലയിലെ സ്വകാര്യ ക്ലിനിക്കിലാണ് ദാരുണ സംഭവമുണ്ടായത്. കുഞ്ഞുങ്ങള്‍ കിടന്നിരുന്ന ഫോട്ടോതെറപ്പി മുറിയില്‍ രാത്രി മുഴുവന്‍ എ സി പ്രവര്‍ത്തിപ്പിച്ചതിനെതുടര്‍ന്ന് തണുപ്പ് താങ്ങാനാകാതെയാണ് കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ സ്വകര്യ ക്ലിനിക്ക് ഉടമ ഡോ. നീതുവിനെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കുറ്റകരമായ നരഹത്യക്ക് കൈരാന പൊലീസ് കേസെടുത്തു. ഞായറാഴ്ച രാവിലെയാണ് കുഞ്ഞുങ്ങളെ ഫോട്ടോതെറപ്പി മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്….

Read More
error: Content is protected !!