വയനാട് ദുരന്തത്തിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി ചിതറയിലെ മലയാളി പ്രവാസി കുടുംബം

ചിതറ സ്വദേശികളായ മലയാളി കുടുംബമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത്.ഷാർജ മുവൈലിയയിലെ alzahra children skill development center , സ്ഥാപിക സിറുജ ദിൽഷാദ് തന്റെ പ്രവാസ വർണ്ണങ്ങൾ എന്ന ബുക്ക് ചലഞ്ചിലൂടെ സമാഹരിച്ച തുക സിഎംഡിആർഎഫ് ഇലേക്ക് ഭർത്താവ് ദിൽഷാദ്, മകൾ ഫർദാന എന്നിവർക്കൊപ്പം വന്നു മുഖ്യമന്ത്രിക്ക് കൈമാറിയത്.

Read More

കടയ്ക്കൽ നാടിന്റെ സ്നേഹം നിറച്ച കൊച്ചു സമ്പാദ്യക്കുടുക്ക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് അഭിമാനമായി തൃക്കണ്ണാപുരം എസ് എം യു പി എസിന്റെ കൊച്ചു മിടുക്കി ശ്രാവണിക്കുട്ടി

ഇവൾ ശ്രാവണിക്കുട്ടി, വീട്ടുകാരുടെയും കൂട്ടുകാരുടെയും പ്രീയപ്പെട്ട കാത്തുക്കുട്ടി. തൃക്കണ്ണാപുരം എസ്. എം യു. പി. എസ് ലെ LKG വിദ്യാർത്ഥിനി. ഇന്ന് നാടും വീടും വിദ്യാലയവും ഇവളുടെ പേരിൽ അഭിമാനിക്കുന്നു. വയനാടിന്റെ നെഞ്ചുപിളർത്തി ഒരു രാത്രി കുത്തിയൊലിച്ചെത്തിയ ഉരുൾ ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് അതിജീവനത്തിനുള്ള കൈത്താങ്ങായി മലയാള നാട് ഒരുമിച്ച് സമാഹരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ കൊച്ചു സമ്പാദ്യക്കുടുക്കയും ചേർത്തുവച്ചുകൊണ്ട് ലോകത്തിന് തന്നെ മാതൃകയാവുകയാണ് തൃക്കണ്ണാപുരം എസ്. എം. യു. പി. എസ്. ന്റെ…

Read More