തൊഴില്‍സമയ നിയന്ത്രണം; തൊഴില്‍ വകുപ്പ് സ്ക്വാഡ് രംഗത്ത്

വെയിലത്തു പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ ഇടവേള നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൊഴില്‍ വകുപ്പ് സ്ക്വാഡ് രംഗത്ത്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലിടങ്ങളിലാണു പരിശോധന നടത്തിവരുന്നത്. തൊഴിലാളികള്‍ക്കു സൂര്യാതപം ഏല്‍ക്കാനുള്ള സാധ്യത മുൻനിർത്തിയാണു പരിശോധന ശക്തമാക്കിയത്. വെയിലത്തു പണിയെടുപ്പിക്കുന്നുവെന്ന പരാതി ഉണ്ടായാല്‍ തൊഴിലുടമയ്ക്കെതിരെ നടപടിയുണ്ടാകും. ലേബർ ഓഫിസർമാരുടെ നേതൃത്വത്തില്‍ തൊടുപുഴ, മുട്ടം, ചെറുതോണി തുടങ്ങി വിവിധയിടങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ പരിശോധന നടത്തി തൊഴിലുടമകള്‍ക്ക് ഇതു സംബന്ധിച്ച നിർദേശം നല്‍കി. കെട്ടിട നിർമാണ സൈറ്റുകള്‍, റോഡ്, കലുങ്ക് നിർമാണ…

Read More
error: Content is protected !!