fbpx
Headlines

കനത്ത മഴയിൽ വെള്ളം കയറിയ വീട്ടിലെ വെള്ളക്കെട്ടിൽ മൃതദേഹം

വെട്ടുകാട് വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തി. വീടിനകത്ത് വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ബാലനഗർ സ്വദേശി വിക്രമൻ (67) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സ്ഥലത്തുണ്ടായിരുന്നില്ല. ഇന്ന് വീട്ടിലെത്തിയപ്പോഴാണ് വീടിനുള്ളിലെ വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ കട്ടിലിനൊപ്പം വെള്ളം കയറിയ നിലയിലുമാണ്. വെള്ളമിറങ്ങിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുണ്ടായത്. തോടുകളിലെ ജലനിരപ്പ് കുറഞ്ഞതോടെ ഇടറോടുകളിലെ വെള്ളക്കെട്ടും ഒഴിഞ്ഞുതുടങ്ങി. പക്ഷേ വീടുകളിൽ വെള്ളം കയറിയതിന്റെ ദുരിതം ശേഷിക്കുകയാണ്. ഇന്ന് മഴയ്ക്ക് അൽപ്പം ശമനം ഉണ്ടെങ്കിലും…

Read More

തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ നാല് ) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

പാളയത്ത് പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് പൊലീസുകാരൻ മരിച്ചു; മൂന്നുപേർക്ക് പരിക്ക്

തിരുവനന്തപുരം പാളയം എ കെ ജി സെൻ്ററിന് മുന്നിൽ പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു.കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹൈവേയിൽ നിന്നും ഇന്ധം നിറയ്ക്കാൻ എത്തുമ്പോഴാണ് അപകടം ഉണ്ടായത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം

കോവളം മുതൽ ശംഖുമുഖം എയർപോർട്ട് ജംഗ്ഷൻ വരെ നടക്കുന്ന കോവളം മാരത്തോൺ മത്സരത്തെ തുടർന്ന് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി . നാളെ വെളുപ്പിന് 2 മണി മുതൽ രാവിലെ 10 മണി വരെ കോവളം – കഴക്കൂട്ടം ബൈപ്പാസിൽ കോവളം മുതൽ ചാക്ക ജംഗ്ഷൻ വരെയും, ചാക്ക മുതൽ ശംഖുമുഖം വരെയുള്ള റോഡിലും, റോഡിന്റെ ഇടതുവശത്തുള്ള പാതയിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെളുപ്പിന് 2.00 മണി മുതൽ രാവിലെ 10.00 മണിവരെ കോവളം- ചാക്ക ബൈപ്പാസ്…

Read More

തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിഞ്ഞു; വിദ്യാർത്ഥിയുടെ പരിശോധന ഫലം നെഗറ്റീവ്

തലസ്ഥാനത്തെ നിപ ആശങ്ക ഒഴിഞ്ഞു. മെഡിക്കൽ കോളജിൽ പനി ബാധിച്ച് ചികിത്സയിലിരുന്ന ബിഡിഎസ് വിദ്യാർത്ഥിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തു വന്നത്. പനി ബാധിച്ച വിദ്യാർത്ഥി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലായിരുന്നു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനയാണ് ഇത്. കോഴിക്കോട് ജില്ലയിൽ നിപ വീണ്ടും സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് കേരളം. അഞ്ച് പേർക്കാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. രണ്ട് പേർ മരിച്ചു. മൂന്ന് പേർ…

Read More

നിപ സംശയം; തിരുവനന്തപുരത്തും വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍

നിപ സംശയത്തെ തുടർന്ന് തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍. ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. സംശയകരമായ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ വിദ്യാര്‍ത്ഥിയെ നിരീക്ഷണത്തിലാക്കുകയായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് ചൊവ്വാഴ്ച്ച രാവിലെയാണ് ആശുപത്രിയിലെത്തിയത്. ശരീരസ്രവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി പൂണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞതോടെയാണ് പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധന ഫലം വന്നശേഷം മാത്രമേ സ്ഥിരീകരണമുണ്ടാവൂ. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞…

Read More

അഞ്ചുതെങ്ങിൽ  കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത സംഭവം.  പോലീസ് കുഞ്ഞിന്റെ മാതാവിനെ   അറസ്റ്റ് ചെയ്തു.

അഞ്ചുതെങ്ങിൽ  കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത സംഭവം.  പോലീസ് കുഞ്ഞിന്റെ മാതാവിനെ   അറസ്റ്റ് ചെയ്തു. ജൂലൈ മാസം പതിനാലാം തീയതി  പുലർച്ചെ 5 മണിക്കാണ്   ജൂലിയുടെ  വീടിന് സമീപത്തെ  ശുചി മുറിയിൽ  ജൂലി  പ്രസവിച്ചത്.അതിന് ശേഷം സ്വന്തമായി കത്രിക ഉപയോഗിച്ചുകൊണ്ട് പൊക്കിൾക്കൊടി  അറുത്തുമാറ്റി.കുട്ടി കരഞ്ഞപ്പോൾ മൂക്കും വായും പൊത്തിപിടിച്ചു ശ്വാസം മുട്ടിച്ചു കുഞ്ഞിനെ കൊലപെടുത്തുകയായിരുന്നു. അതിനു ശേഷം  വീടിനുള്ളിൽ നിന്നും  വെട്ടുകത്തി കൊണ്ടുവന്ന്   സമീപത്തെ പൈപ്പിൻ  ചുവട്ടിൽ കുഴിയുണ്ടാക്കി  കുഞ്ഞിന്റെ മൃതദേഹം  മറവു ചെയ്യുകയാണ് ഉണ്ടായത്.പതിനാറാം തീയതിയും പതിനേഴാം…

Read More

ഉമ്മൻചാണ്ടി സാറിന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു.

ഉമ്മൻചാണ്ടിയുടെ ചേതനയറ്റ ശരീരം വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക് പുറപ്പെടുമ്പോൾ തലസ്ഥാന നഗരി അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. എഴുമണിയോടെയാണ്  തലസ്ഥാനം നഗരിയോട് വിട പറഞ്ഞു കൊണ്ട് ഉമ്മൻചാണ്ടിയുടെ ചേതനയറ്റ ശരീരവുമായി യാത്ര തിരിച്ചത്. വാഹനം എംസി റോഡ് വഴിയാണ് കടന്നുപോവുന്നത്. ഈ റോഡിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തും. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തുമെന്ന് കെ പി സി സി അറിയിച്ചു. വൈകുന്നേരത്തോടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും….

Read More