
കാട്ടാക്കടയിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
കാട്ടാക്കടയിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി . കാട്ടാക്കട കുറവൻകോണത്ത് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പൂവച്ചൽ സ്വദേശികളായ ദമ്ബതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട് . കാട്ടാക്കട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിന് നടുവിലെ മുറിയിലാണ് കുട്ടി ഉറങ്ങാൻ കിടന്നത്. രാത്രി മറ്റാരോ വീട്ടിലുള്ളതായി മുത്തശ്ശിക്ക് തോന്നിയിരുന്നു. എന്നാൽ കുട്ടിയുടെ പിതാവ് ആണെന്നാണ് കരുതിയത്. പുലർച്ചെയോടെ പെൺകുട്ടി തുടർച്ചയായി മുത്തശ്ശീ എന്ന് വിളിക്കുന്നത് കേട്ട് ഉണർന്നപ്പോഴാണ് അജ്ഞാതനെ ശ്രദ്ധയിൽപെട്ടത്. മുത്തശ്ശി ഉടൻ കൈയിൽ…