
കിളിമാനൂരിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ പറമ്പിൽ നിന്നും ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ മുറിച്ചു കടത്തിയ പ്രതി അറസ്റ്റിൽ
വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ പറമ്പിൽ നിന്നും ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ മുറിച്ചു കടത്തിയ പ്രതി അറസ്റ്റിൽ. പെരുമ്പാവൂർ, കുവ്വപ്പടി, മാന്നാരി പറമ്പിൽ ഹൗസിൽ സുരേഷ്ബാബു (44) വിനെയാണ് കിളിമാനൂർ പോലീസ് പിടികൂടിയത്. യു.കെ യിൽ ജോലി ചെയ്യുന്ന ശ്രീകാര്യം സ്വദേശികളായ വിദ്യാസാഗർ – രേഖാചന്ദ് ദമ്പതികളുടെ ഉടമസ്ഥയിലുള്ള കാട്ടുചന്ത, തലവിളയിലെ ഒരേക്കർ വരുന്ന പറമ്പിലെ മരങ്ങളാണ് മുറിച്ചു കടത്തിയത്. റബ്ബർ ടാപ്പിംഗ് തൊഴിലാക്കിയ പ്രതി ഭാര്യാസമേതം രണ്ടുവർഷമായി ഈ പറമ്പിലുള്ള വീട്ടിലാണ് വാടകയ്ക്ക് താമസിച്ചുവരുന്നത്.15 ലക്ഷം രൂപ…