പുതുവത്സര ദിനത്തോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങൾക്കായി ചിതറ പോലീസ് സ്റ്റേഷനിൽ നിന്നും അറിയിക്കുന്നത്

1) ഇന്നേ ദിവസം 31/12/2023 തീയ്യതി രാത്രി സമയത്ത് പൊതു വഴിയിൽ അനാവശ്യമായി കൂട്ടം കൂടുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.2) അനാവശ്യമായി നിയമാനുസൃതം അല്ലാത്ത രീതിയിൽ വാഹനങ്ങൾ ഉപയോഗിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.3) പൊതു സ്ഥലത്ത് പരസ്യമായി മദ്യപിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.4) ബഹു. ഹൈക്കോടതിയുടെയും ജില്ലാ കളക്ടറുടെയും നിർദ്ദേശങ്ങൾക്ക് വിപരീതമായും പോലീസിന്റെ അനുവാദം ഇല്ലാതെയുമുള്ള ശബ്ദക്രമീകരണങ്ങൾ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.5) മദ്യപിച്ചോ മറ്റ് ഏതെങ്കിലും ലഹരിക്ക് അടിമപ്പെട്ടോ വാഹനങ്ങൾ ഓടിക്കുന്ന പക്ഷം റൈഡറിന്റെ/ ഡ്രൈവറിന്റ ലൈസൻസ് റദ്ദാക്കുന്നതും വാഹനം ബന്ധവസ്സിലെടുത്ത്…

Read More

ചിതറ പോലീസിന് നേരെ ആക്രമണം ; സി ഐ യുടെ കൈക്ക് പരിക്ക്

കഴിഞ്ഞ ദിവസം ചിതറ സി ഐ യേയും സംഘത്തെയും ആക്രമിച്ച മൂന്ന് പേർ പിടിയിൽ ചിതറ പോലീസ് സ്റ്റേഷനിലെ സി ഐയ്ക്കും സംഘത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. ചിതറ പേഴുംമൂട് കോളനിയിൽ പ്രതികൾ അക്രമം നടത്തുന്നതായി അറിഞ്ഞു അവിടേക്ക് എത്തിയ പൊലീസുകാരെ പ്രതികൾ ആക്രമിക്കുകയായിരുന്നു . അക്രമത്തിൽ സി ഐ സന്തോഷിന്റെ കൈക്ക് പരിക്കേറ്റു. പോലീസും സംഘവും പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിൽ എടുത്തു. ചിതറ റയാൻ മൻസിൽ റയാൻ, കാരിച്ചിറ തെങ്ങുവിള പുത്തൻ വീട്ടിൽ നൗഫൽ,…

Read More

ചിതറ പൊലീസ് സ്റ്റേഷനിൽ നിന്നുമുള്ള അറിയിപ്പ്

കൊല്ലം ചിതറയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയതായി പരാതി. ഈ ചിത്രത്തിൽ കാണുന്നയാളാണെന്നു സംശയം..ഇയാളെക്കുറിച്ച് വിവരം കിട്ടുന്നവർ ചിതറ പോലീസുമായി ബന്ധപ്പെടുക. 94979801849497960609 പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചല്ലിമുക്ക് സൊസൈറ്റിമുക്ക് കൊലപാതകം, അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത് ഇങ്ങനെ

അമ്മയും അച്ഛനും സഹോദരനും ചേർന്ന് ചല്ലിമുക്ക് സൊസൈറ്റിമുക്കിൽ മകനെ കൊലപ്പെടുത്തിയ കേസിൽ ചിതറ പോലീസ് പറയുന്നത് ഇങ്ങനെ. കഴുത്ത് മുറുക്കിയാണ് കൊലപാതകം നടത്തിയത്. കൂടുതലായി അന്വേഷണം നടന്ന് വരുന്നു എന്നും പോലീസ് പറയുന്നു.വീട്ടിലുണ്ടായിരുന്ന പ്രതികൾ തന്നെയാണ് കുറ്റ കൃത്യം ചെയ്തത് എന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. എല്ലാരും ഈ കൊലപാതകത്തിൽ പങ്കാളിയാണ്,അച്ഛനും അമ്മയ്ക്കും സഹോദരനും ഈ കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ട്.കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാൻ സാധിക്കില്ല എന്നും പോലീസ് പറഞ്ഞു.വീട്ടിലുണ്ടായ വഴക്കിനെ തുടർന്നാണ് ഈ കൊലപാതകം നടന്നത് എന്നും…

Read More