ചിതറ മാടൻകാവ് തോടിന് കുറുകെയുള്ള കോൺക്രീറ്റ് പാലം തകർന്ന് യുവതിക്ക് പരിക്ക്
ചിതറ മാടൻകാവ് തോടിന് കുറുകെയുള്ള കോൺക്രീറ്റ് പാലം തകർന്ന് യുവതിക്ക് പരിക്ക് ചിതറയിൽ വൈകുന്നേരം അഞ്ചരയോടെ മദ്രസ്സയിൽ പോയ കുട്ടിയെ വിളിക്കാൻ പോകവേ ചിതറ മാടൻകാവ് വേടൻ വിളാകം തോടിന് കുറുകെയുള്ള കോൺക്രീറ്റ് പാലം തകർന്ന് 34 കാരി അജ്നയ്ക്ക് കാലിന് ഗുരുതര പരിക്കേറ്റു. പാലം അപകടവസ്ഥയിലായിരുന്നു . സ്കൂൾ കുട്ടികൾ അടക്കം യാത്ര ചെയ്യുന്ന പാലമാണ് പൊളിഞ്ഞു വീണത് . നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത് . കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ യുവതി ചികിത്സ തേടി .


