ചിതറയിൽ എക്സൈസിന്റെ വൻ ചാരായ വേട്ട
ചിതറയിൽ എക്സൈസിന്റെ വൻ ചാരായ വേട്ട: രഹസ്യ നിരീക്ഷണത്തിനൊടുവിൽ 52 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ ചടയമംഗലം എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി നടത്തിവന്ന നിരീക്ഷണത്തിനൊടുവിൽ വൻ ചാരായ ശേഖരവുമായി ഒരാൾ പിടിയിൽ. ചിതറ കുഴിഞ്ഞങ്കാട് ദേശത്ത് നടത്തിയ മിന്നൽ പരിശോധനയിലാണ് 52 ലിറ്ററോളം ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്. സംഭവത്തിൽ മാങ്കോട് പെരിങ്ങാട് പാൽക്കുളം വീട്ടിൽ ബാബു റാവുത്തർ അറസ്റ്റിലായി.പ്രതി വ്യാപകമായി ചാരായം വാറ്റുന്നതായി എക്സൈസ് ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ…


