ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരകശാലയുടെ 74)-മത് വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും
സംസ്ഥാനത്തെ പ്രമുഖ എ പ്ലസ് ഗ്രേഡ് ഗ്രന്ഥശാലയായ ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരകശാലയുടെ 74)-മത് വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം നടക്കുന്ന ഇരുചക്ര വാഹന പ്രചാരണ ജാഥയും, അക്ഷര സന്ധ്യയോടുംകൂടി വർണ്ണാഭമായ ആഘോഷങ്ങൾക്ക് തിരിതെളിയും. ജനുവരി 7 മുതൽ 11 വരെ വിപുലമായ പരിപാടികളോടെയാണ് വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. നൂറുകണക്കിന് പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവം, കായികമേള, കാർഷികോത്സവം, മൃഗ സംരക്ഷണ ക്ഷീര വികസന സെമിനാറുകൾ, സാംസ്കാരിക സമ്മേളനം, നൃത്ത സംഗീത പരിപാടികൾ, സമ്മേളനങ്ങൾ, കൈകൊട്ടിക്കളി മത്സരം, നാടകങ്ങൾ തുടങ്ങിയ വിവിധ…


