ചൈതന്യ അയര്‍ലന്റിലേക്ക് ഗാന്ധിഭവന് ഇത് ആനന്ദ മുഹൂർത്തം
പത്തനാപുരം ഗാന്ധിഭവനിലെ പ്രിയപ്പെട്ട മകള്‍ ചൈതന്യ അയര്‍ലന്റിലേക്ക് യാത്രയായപ്പോൾ ഡോ. പുനലൂർ സോമരാജൻ്റെയുംഅന്തേവാസികളുടെയും കണ്ണിൽ ആനന്ദ കണ്ണീർ…ചുണ്ടിൽ അനുഗ്രഹത്തിൻ്റെ പ്രാർത്ഥന. മാതാപിതാക്കള്‍ മരണപ്പെട്ടതോടെ ഒറ്റപ്പെട്ടുപോയ ചൈതന്യയും രണ്ട് സഹോദരിമാരും 2010 ലാണ് ഗാന്ധിഭവനിലെത്തിയത്. ചൈതന്യക്ക് ഒന്നര വയസ്സുള്ളപ്പോൾ അമ്മയും 6 വയസ്സുള്ളപ്പോൾ അഛനും മരിച്ചു. ബന്ധുക്കൾ ഏറ്റെടുത്തെങ്കിലും മാസങ്ങൾക്കുള്ളിൽ അവർ ഒറ്റപ്പെട്ടു. മറ്റ് വീടുകളിൽ അടുക്കള ജോലി ചെയ്ത് ജീവിക്കേണ്ടി വന്നു. ഇവരുടെ ദുരിതം കണ്ട് ആലപ്പുഴ എസ്.ഡി സ്കൂളിലെ അദ്ധ്യാപകരാണ് ഇവരെ ഗാന്ധിഭവനിൽ എത്തിച്ചത്. പാതിവഴിയില്‍…