വർക്കല ഹെലിപ്പാട് ക്ലിഫ് കുന്നിൽ നിന്ന് യുവാവ് 50 അടിയോളം താഴേക്ക് വീണു, നട്ടെല്ലിനടക്കം ഗുരുതര പരിക്ക്

വർക്കല :ഇന്നലെ  രാത്രി വർക്കല ഹെലിപ്പാടിന് സമീപമുള്ള ക്ലിഫ് കുന്നിൽ   നിന്ന് യുവാവ് 50 അടി താഴ്ചയിലേക്ക് വീണു, തമിഴ്‌നാട് സ്വദേശി സതീഷ് എന്ന 30കാരനാണ് അപകടത്തിൽപ്പെട്ടത്. 50 അടി താഴ്ചയിലേക്കാണ് വീണത്.  പൊലീസും ഫയർഫോഴ്‌സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്  ,രക്ഷാപ്രവർത്തകർ  സതീഷിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ സതീഷിന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. ആദ്യം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി.

Read More
error: Content is protected !!