ലോണ്‍ ആപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള പരാതികള്‍ പോലീസിനെ അറിയിക്കാനായി പ്രത്യേക വാട്ട്സാപ്പ് നമ്പര്‍ സംവിധാനം നിലവില്‍ വന്നു

ലോണ്‍ ആപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള പരാതികള്‍ പോലീസിനെ അറിയിക്കാനായി പ്രത്യേക വാട്ട്സാപ്പ് നമ്പര്‍ സംവിധാനം നിലവില്‍ വന്നു. നമ്പര്‍ 9497980900.അംഗീകൃതം അല്ലാത്ത ലോൺ ആപ്പുകൾക്കെതിരെയുള്ള പോലീസിന്റെ പ്രചാരണപരിപാടികൾക്കും തുടക്കമായി. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ വാട്ട്സാപ്പ് നമ്പര്‍ ക്രമീകരിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ വീഡിയോ, ഫോട്ടോ, ടെക്സ്റ്റ്, വോയിസ് എന്നിവയായി പരാതി നല്‍കാം. നേരിട്ട് വിളിച്ച് സംസാരിക്കാന്‍ കഴിയില്ല. ആവശ്യമുള്ള പക്ഷം പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കുന്നതാണ്. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് കൂടുതല്‍ വിവരങ്ങള്‍…

Read More

ആവർത്തിക്കാതിരിക്കട്ടെ മുങ്ങിമരണങ്ങൾ കേരളാ പോലീസ് പറയുന്നു

ജലാശയങ്ങളാൽ സമ്പന്നമായ നമ്മുടെ നാട്ടിൽ മുങ്ങിമരണങ്ങൾ ആവർത്തിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കിടെ പത്തോളംപേരാണ് കേരളത്തിലെ വിവിധ ജലാശയങ്ങളിൽ മുങ്ങി മരിച്ചത്. ഉല്ലാസയാത്രയ്ക്കെത്തി വെള്ളത്തിലിറങ്ങിയവരും സെൽഫി എടുക്കാൻ ശ്രമിച്ചവരുമായ  കുട്ടികളും ചെറുപ്പക്കാരുമാണ് മരണത്തിനിരയായത്. ജാഗ്രതക്കുറവും സുരക്ഷിതത്വബോധമില്ലായ്മയുമാണ് ഇത്തരം അപകടങ്ങൾക്ക് കാരണം. വെള്ളത്തിൽ ഇറങ്ങുന്നതിനുമുമ്പ് ഇക്കാര്യങ്ങൾകൂടി ശ്രദ്ധിക്കൂ… ജലസുരക്ഷയെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുക. കുട്ടികളെ നീന്തൽ പഠിപ്പിക്കുക. നന്നായി പരിശീലനം നേടിയവരിൽ നിന്ന് മാത്രം നീന്തൽ പഠിക്കുക. മുതിർന്നവരില്ലാതെ കുട്ടികളെ വെള്ളത്തിൽ നീന്താനോ കുളിക്കാനോ കളിക്കാനോ അനുവദിക്കരുത്. വിനോദയാത്രാവേളകളിൽ പലപ്പോഴും ആവേശത്തോടെ…

Read More

കേരള പോലീസിന്റെ അറിയിപ്പ്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെഭൗതികശരീരം വഹിച്ചുകൊണ്ടുളള വിലാപയാത്ര നാളെ (19/07/2023) രാവിലെ 07.00 മണിക്ക് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് MC റോഡ് വഴി കോട്ടയത്തേക്ക് പോകുന്നു. അതിനോട് അനുബന്ധിച്ച് MC റോഡിൽ ഈ വിലാപയാത്ര കടന്നുപോകുന്ന ഭാഗങ്ങളിൽ രാവിലെ 07.00 മണിമുതൽ അടിയന്തിര സാഹചര്യങ്ങളിൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. വിലാപയാത്രയുമായി ബന്ധപ്പെട്ട് കേരളപോലീസ് ഏർപ്പെടുത്തിയിട്ടുളള യാത്രക്രമീകരണങ്ങളോട് സഹകരിക്കാൻ അഭ്യർത്ഥിക്കുന്നു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!