
കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോട് അവഗണന എന്ന് ആരോപിച്ചു ചിതറയിൽ പ്രതിഷേധം
കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള കടുത്ത അവഗണനയിൽ പ്രതിഷേധിച്ചു കൊണ്ടു സിപിഐ ചിതറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിതറയിൽ പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. എൽസി സെക്രട്ടറി BGK കുറുപ്പ്,മണ്ഡലം കമ്മിറ്റി അംഗം കണ്ണൻകോടു സുധാകരൻ, എൻ സുഭദ്ര,പഞ്ചായത്ത് അംഗം രജിത, AIYF മണ്ഡലം പ്രസിഡൻ്റ് സോണി,മേഖല പ്രസിഡൻ്റ് ദിൽബർ തുടങ്ങിയവർ പങ്കെടുത്തു.