
തൊട്ടിലിന്റെ കയർ കഴുത്തിൽക്കുരുങ്ങി ആറു വയസുകാരി മരിച്ചു
തൊട്ടിലിൽ കളിച്ചുകൊണ്ടിരിക്കെ തൊട്ടിൽക്കയർ കഴുത്തിൽ കുടുങ്ങി ആറുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫർ സിദ്ദീഖിന്റെയും ഷബ്നയുടെയും മകൾ ഹയ ഫാത്തിമ(6)യാണ് മരിച്ചത്. അനുജനെ കിടത്തുന്ന തൊട്ടിലിൽ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തൊട്ടിലിനരികെ കളിക്കുന്നതിനിടെ തൊട്ടിൽക്കയർ കഴുത്തിൽ കുടുങ്ങുകയായിരുന്നു. ഉടൻതന്നെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൂടാൽ മർക്കസ് ആൽബിർ സ്കൂളിലെ രണ്ടാംക്ളാസ് വിദ്യാർഥിയാണ് ഹയ ഫാത്തിമ. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181