കല്ലറയിൽ കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

കല്ലറ കതിരുവിള വൃന്ദാ സദനത്തിലെ ലീലാമണി (66) യാണ്  തൊണ്ണൂറടി കിണറ്റിൽ വീണത്. 20 അടി വെള്ളമുള്ള കിണറ്റിൽ കുടിവെള്ള പൈപ്പിൽ പിടിച്ചു കിടക്കുകയായിരുന്ന വീട്ടമ്മയെ വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തി അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ  അനിൽകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഓഫീസർ രഞ്ജിത്ത് കിണറിൽ ഇറങ്ങി വീട്ടമ്മയെ വലയിൽ കെട്ടി പുറത്തെടുത്തുഫയർഫോഴ്സ് ആംബുലൻസിൽ കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കല്ലറയുടെ പ്രിയ കലാകാരൻ വിടപറഞ്ഞു

ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാറിലൂടെ കലാരംഗത്തേക്ക് കടന്നു വന്ന്‌ ജനങ്ങളെ ചിരിപ്പിച്ച  കല്ലറ തണ്ണിയം കിഴക്കും കര പുത്തൻ വീട്ടിൽ സഞ്ജിത് (38)വിട വാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ വച്ച് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മാതാവ്. വസന്ത..ഭാര്യ. അഞ്ജു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

റോഡ് തകർന്ന വിവരം M L A യോട് പറഞ്ഞു പിന്നാലെ യുവാവിന്റെ അറസ്റ്റ് ; കല്ലറ സ്വദേശിയുടെ പരാതി

റോഡ് തകർന്ന വിവരം വാമനപുരം എംഎൽഎ ഡി.കെ. മുരളിയോട് പരാതി പറഞ്ഞ യുവാവിനെ അറസ്റ്റ് ചെയ്‌തെന്ന് പരാതി.കല്ലറ സ്വദേശി ഷൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഷൈജു. രാത്രി ഒരുണിയോടെ വീടു വളഞ്ഞ പൊലീസ്, അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. രാവിലെ ജാമ്യത്തില്‍ വിട്ടു. മദ്യപിച്ച് യോഗം അലങ്കോലമാക്കിയതിനാണ് നടപടിയെടുത്തത് എന്നാണ് എംഎല്‍എയുടെ വിശദീകരണം. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മകന്റെ വിവാഹ തലേന്ന് പിതാവ് കുഴഞ്ഞുവീണ് മരിച്ചു

കല്ലറ കുറിഞ്ചിലക്കാട് മുത്തിപ്പാറ വീട്ടിൽ പുഷ്പരാജൻ 62 ആണ് മരിച്ചത്.ഇദ്ദേഹത്തിൻറെ മകൻറെ വിവാഹം നാളെ പാലോട് വച്ച് നടക്കാൻ ഇരിക്കുകയായിരുന്നു. തലേ ദിവസത്തെ വിവാഹ സൽക്കാര ചടങ്ങുകൾ ആരംഭിക്കാൻ ഇരിക്കയാണ് പുഷ്പരാജൻ   വീട്ടിൽ കുഴഞ്ഞ് വീണത്..ഉടൻതന്നെ കല്ലറ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ സുധ.മക്കൾ സന്ധ്യ , സതീഷ് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

യുവതിക്ക് നേരെ ലൈംഗിക അതിക്രമംനടത്തിയ കല്ലറ പാങ്ങോട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

അസം സ്വദേശിയായ യുവതിക്ക് നേരെ വീടുകയറി ലൈംഗിക അതിക്രമം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. പാങ്ങോട് ആയിരമുക്ക് പാറവിള വീട്ടിൽ പ്രിൻസ് (37) പഴവിള മുനീർ മനസ്സിൽ മുജീബ് റഹ്മാൻ (33) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പാങ്ങോട് പ്രവർത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിയിലെ ജീവനക്കാരുടെ താമസ സ്ഥലത്തെത്തി അസം സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ജീവനക്കാരന്റെ ഭാര്യയെ കടന്നു പിടിക്കുകയായിരുന്നു.യുവതിയുടെ നിലവിളി കേട്ട് അടുത്ത വീടുകളിൽ നിന്നും ആളുകൾ എത്തിയപ്പോൾ പ്രതികൾ ഓടിമറഞ്ഞു. പാങ്ങോട് പോലീസിൽ വിവരം അറിയച്ചതിനെ…

Read More

പനി പേടിയിൽ കേരളം ;കല്ലറ സ്വദേശി പനി ബാധിച്ചു മരിച്ചു

കല്ലറ പാങ്കാട് RB…വില്ലയിൽ കിരൺ ബാബു (26)ആണ് മരിച്ചത്. ബാബു, രഞ്ജി ദമ്പതികളുടെ മകനാണ് മരിച്ച കിരൺ. 4 ദിവസ്സമായി പനിയെ തുടർന്ന് സ്വകാര്യ  ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ആണ് മരണം സംഭവിച്ചത്. സഹോദരൻ. അർജുൻ.കിളിമാനൂരിലെ ബൈക്ക് ഷോറൂമിലെ ജീവനക്കാരനായിരുന്നു കിരൺ

Read More

കല്ലറ സ്വദേശിയായ മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ബാംഗ്ലൂരിൽ വച്ചുണ്ടായ അപകടത്തിൽ മരണപെട്ടു

കല്ലറ സ്വദേശിയായ മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ബാംഗ്ലൂരിൽ വച്ചുണ്ടായ അപകടത്തിൽ മരണപെട്ടു.   കല്ലറ ആയിരവല്ലി ജംഗ്ഷനിൽ കല്ലുവിള  വന്ദനത്തിൽ അനിൽകുമാർ  സിനി ദമ്പതികളുടെ മകൻ ശന്തനു (22)ആണ് മരണപെട്ടത്.പുലർച്ചയോടെ നടന്ന ബൈക്ക് അപകടത്തിലാണ് ശാന്തനു മരണപ്പെട്ടത്തുടർ നടപടികൾക്ക് ശേഷം മൃതദേഹം നാളെവീട്ടിലെത്തിച്ച് സംസ്കാരം നടത്തും..

Read More