fbpx
Headlines

കല്ലറയിലെ വയലുകളിലും തോടുകളിലും ;കക്കൂസ് മാലിന്യമൊഴുക്കുന്നു

പാങ്ങോട്, കല്ലറ പഞ്ചായത്തുകളിലെ വയലുകളിലും തോടുകളിലും കക്കൂസ്മാലിന്യം ഒഴുക്കുന്ന സംഘം സജീവം. മഴ ശക്തമായി തോടുകളിൽ ഒഴുക്കുണ്ടായതോടെയാണ് പ്രദേശത്ത് കക്കൂസ്‌മാലിന്യം ഒഴുക്കാൻ തുടങ്ങിയത്. സംഭവം തുടരുന്നതോടെ ആളുകൾ പകർച്ചവ്യാധി ഭീതിയിലാണ്. മരുതമണിൽനിന്നും പാങ്ങോട് പഴവിളയിലേക്ക് പോകുന്ന തോടിനോടുചേർന്നുള്ള വയലിൽ കഴിഞ്ഞ ദിവസം രാത്രി ടാങ്കർ ലോറിയിൽ കൊണ്ടുവന്ന കക്കൂസ്‌മാലിന്യം ഒഴുക്കി. പുലർച്ചെ അസഹ്യമായ ദുർഗന്ധമുണ്ടായതോടെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്. തൊട്ടടുത്ത ദിവസം വയലിലെ പുല്ലുൾപ്പെടെ സകല ചെടികളും കരിഞ്ഞ് അഴുകാൻ തുടങ്ങി. വീര്യംകൂടിയ രാസപദാർഥം കലർത്തിയാണ് കക്കൂസ്മാലിന്യം…

Read More

കല്ലറയിലെ,പാങ്കാട് മരുതമൺ, ആയിരവില്ലിക്കോണം എന്നീ ഭാഗങ്ങളിൽ പേപ്പട്ടി ശല്യം രൂക്ഷമാകുന്നു

പാങ്ങോട് പഞ്ചായത്തിന്റെ പരിധിയിലുള്ള ഈ ഭാഗങ്ങളിൽ ആണ് പേപ്പട്ടിയെ നേരിട്ട് കണ്ടതായി നാട്ടുകാർ പറയുന്നത് രണ്ടാഴ്ചക്കുള്ളിൽ പേപ്പട്ടിയുടെ കടിയേറ്റവരുടെ എണ്ണം നിരവധിയാണ്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ ധാരാളം ജനങ്ങൾ ഇത് വഴിയാണ് കടന്നുപോകുന്നത്. പലതവണ തെരുവ് നായ്ക്കളുടെ ശല്യം പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിട്ടും നടപടികൾ ഒന്നും എടുത്തിട്ടില്ല എന്ന വസ്തുത എടുത്തു പറയേണ്ടിയിരിക്കുന്നു. ഇന്ന് ഉച്ചക്കും ഈ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ പേപ്പട്ടിയെ കണ്ടവർ ഉണ്ട്. എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം

Read More

കല്ലറ പാങ്ങോട് വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു

പാങ്ങോട് വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു.കൊച്ചാലുമൂട് സ്വദേശി നിസാറുദീനാണ് മരിച്ചത്. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. 50 വയസായിരുന്നു. വീടിന് തീ വച്ച ശേഷം ഗൃഹനാഥൻ സമീപത്തെ റബ്ബർ പുരയിടത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാങ്ങോട് പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

Read More

കല്ലറ പാങ്ങോട് 500 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

വാടകവീട്ടിൽ വിൽപ്പനയ്ക്കായി ശേഖരിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പാങ്ങോട് പോലീസും വാമനപുരം എക്സൈസ് സംഘവും ചേർന്ന് പിടികൂടി. കേരളംകണ്ട ഏറ്റവും വലിയ ലഹരി വേട്ടയിൽ ഒന്നാണ് കല്ലറ പാങ്ങോട് നിന്നും പിടികൂടിയത് കല്ലറ മൈലോട്ടു കോണത്ത് ഒരു വീട്ടിൽ ശേഖരിച്ചിരുന്ന 500 കിലോയോളം വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത് . നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More