Headlines

കല്ലടയാറ്റിൽ കാണാതായ അഞ്ചൽ വടമൺ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

പുനലൂർ, കല്ലടയാറ്റിൽ കാണാതായ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥനായ അഞ്ചൽ വടമൺ സ്വദേശി രതീഷിൻ്റെ (53) മൃതദേഹം കണ്ടെത്തി. പുനലൂർ എലിക്കാട്ടൂർ ഭാഗത്തെ കല്ലടയാറ്റിൽ നിന്നുമാണ് മൃതദേഹം കിട്ടിയത്.പുനലൂർ ശിവൻ കോവിലിന് സമീപമുള്ള പുത്തൻ കടവിലാണ് കാണാതായത്.കുളിക്കാൻ ഇറങ്ങിയതാണോ ആറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചതാണോ എന്ന സംശയം നിലവിലുണ്ട്.പത്തനംതിട്ട വ്യവസായ വകുപ്പിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായിപുനലൂർ പോലീസും . ഫയർഫോഴ്സും സ്കൂബാ ഡൈവിങ്ങ് ടീമുംതിരച്ചിൽ നടത്തുകയായിരുന്നു. തെന്മല ഡാം തുറന്നു വിട്ടതിനാൽ വെള്ളം കല്ലടയാറ്റിൽ…

Read More

പുനലൂർ മുൻസിപ്പാലിറ്റിയിലെ മുൻ കൗൺസിലർ കല്ലട ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു

പുനലൂർ  : പുനലൂർ തൂക്ക് പാലത്തിൽ നിന്നും ഇന്നലെ  വൈകിട്ട് 7.30 മണിയോടെ  കല്ലട ആറ്റിലേക്ക്  ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.  മുക്കടവ് വള്ളക്കടവ് ഭാഗത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്പോലീസും ഫയർ ഫോഴ്സും  നാട്ടുകാരും  ഇന്നലെ  തിരച്ചിൽ നടത്തിയെങ്കിലും  കണ്ടെത്താൻ സാധിക്കാത്തത് കൊണ്ട്  രാത്രി വൈകി തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.തുടർന്ന് ഇന്ന്  ആരംഭിച്ച തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.പുനലൂർ മുൻസിപ്പാലിറ്റിയിലെ  മുൻ കൗൺസിലർ സിന്ധു(42)ആണ് ആത്മഹത്യ ചെയ്തത്.ഇന്നലെ മുതൽ   സിന്ധു ഉദയനെ കാണാൻ ഇല്ലായിരുന്നു റിപ്പോർട്ടിങ്  : ചുവട്…

Read More

പുനലൂർ തൂക്ക്  പാലത്തിൽ  നിന്നും കല്ലട ആറ്റിൽ ചാടിയ  യുവതിക്കായി  തിരച്ചിൽ തുടരുന്നു

പുനലൂർ  : പുനലൂർ തൂക്ക് പാലത്തിൽ നിന്നും ഇന്നലെ  വൈകിട്ട് 7.30 മണിയോടെ  കല്ലട ആറ്റിലേക്ക്  ചാടിയ യുവതിയെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.പോലീസും ഫയർ ഫോഴ്സും  നാട്ടുകാരും  ഇന്നലെ  തിരച്ചിൽ നടത്തിയെങ്കിലും  കണ്ടെത്താൻ സാധിക്കാത്തത് കൊണ്ട്  രാത്രി വൈകി തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.തുടർന്ന് ഇന്ന്  രാവിലെയോടെ വീണ്ടും തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്.പുനലൂർ മുൻസിപ്പാലിറ്റിയിലെ  മുൻ കൗൺസിലറാണ്   കല്ലട ആറ്റിൽ ചാടി ആത്മഹത്യയ്ക്ക്  ശ്രമിച്ചത് എന്നാണ്  നാട്ടുകാർ പറയുന്നത്. കൃത്യമായി സ്ഥിതീകരണമില്ലാത്ത ഒരു വിവരം കൂടിയാണ്  നാട്ടുകാരുടെ പക്കൽ നിന്നും ലഭിക്കുന്നത്….

Read More
error: Content is protected !!