കടയ്ക്കൽ സ്വദേശിനി ട്രെയിൻ അപകടത്തിൽ മരണപ്പെട്ടു.
മകളെ നഴ്സിംഗ് പഠനത്തിനായി യാത്രയാക്കാനെത്തിയ മാതാവ് അതേ ട്രെയിനിന് മുന്നിൽപ്പെട്ട് മരണപ്പെട്ടു. കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലാണ് ഇന്നലെ വൈകിട്ട് ഈ വലിയ കണ്ണീർക്കാഴ്ച സംഭവിച്ചത്. കടയ്ക്കൽ സ്വദേശി മിനി (42)ആണ് മരണപ്പെട്ടത്. സേലത്ത് വിനായക കോളേജിലെ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി ആയിരുന്ന മകൾ നിമിഷയെ വേളാങ്കണ്ണി ട്രെയിനിൽ കോളേജിലേയ്ക്ക് യാത്ര അയയ്ക്കാൻ ഭർത്താവ് ഷിബുവുമൊത്ത് റെയിൽവേസ്റ്റേഷനിൽ എത്തിയതായിരുന്നു മിനി. മകളുടെ ബാഗുകളും മറ്റും ട്രെയിനിൽ ഇരിപ്പിടത്തിനു സമീപം വച്ച ശേഷം ഇറങ്ങുമ്പോൾ ട്രെയിൻ മുന്നോട്ട് നീങ്ങുകയായിരുന്നു….


