
കടയ്ക്കലിൽ എഐവൈഎഫ് പ്രവർത്തകരെ ആക്രമിച്ച സംഭവം: 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
കാറിൽ വന്ന എഐവൈഎഫ് പ്രവർത്തകരെ ബൈക്കിൽ പിന്തുടർന്ന് ആക്രമിച്ച സംഭവത്തിൽ 10 ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അരുൺ കുമാർ, പ്രവർത്തകരായ ശരത്, വിശാഖ്, അമൃത്, അമൽ, അഭിമന്യു, ശ്രീകാന്ത് എന്നിവരും കണ്ടാലറിയാവുന്ന 3 പേരുമാണു പ്രതികൾ. കഴിഞ്ഞ ദിവസം വൈകിട്ട് കടയ്ക്കൽ ജംക്ഷനിൽ കാറിൽ വന്ന എഐവൈഎഫ് പ്രവർത്തകരായ ശ്യാം, അതുൽ എന്നിവരെ ബൈക്കിലെത്തിയ ഡിവൈഎഫ്ഐ സംഘം ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയഎഐവൈഎഫ് പ്രവർത്തകർ ഗതാഗതം തടഞ്ഞു. സംഘർഷാവസ്ഥയെ തുടർന്നു കൂടുതൽ…