ഓട്ടോറിക്ഷ ബസിലിടിച്ച് മറിഞ്ഞ് തീപിടിച്ചു; രണ്ടുപേർ വെന്തുമരിച്ചു

സിഎൻജി ഓട്ടോറിക്ഷ ബസുമായി കൂട്ടിയിടിച്ച് മറിഞ്ഞശേഷം തീപിടിച്ച് രണ്ടു പേർ വെന്തുമരിച്ചു. കതിരൂരിനും കൂത്തുപറമ്പിനും ഇടയിൽ ആറാം മൈലിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ബസിലിടിച്ച് ഓട്ടോയുടെ ഗ്യാസ് ടാങ്കിന് തീപിടിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ഒരാൾ മരിച്ചു. മറ്റൊരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂത്തുപറമ്പ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീയണച്ചത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!