Headlines

മടത്തറയിൽ യുവതി കൈഞരമ്പ് മുറിച്ച ശേഷം കിണറ്റിൽ ചാടി ജീവനൊടുക്കി

മടത്തറയിൽ യുവതി കൈഞരമ്പ് മുറിച്ച ശേഷം കിണറ്റിൽ ചാടിജീവനൊടുക്കി. മടത്തറ ജീജ ഭവനിൽ ലേഖയാണ് (47) മരിച്ചത്. ഇന്ന് വൈകിട്ട്‌മൂന്നരയോടെ ആയിരുന്നു സംഭവം. കടയ്ക്കലിൽ നിന്നും ഫയർഫോഴ്സ് എത്തി മൃതദേഹംകിണറ്റിൽ നിന്നും പുറത്തെടുത്തു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നജീജക്ക്  കഴിഞ്ഞദിവസം ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. ചികിത്സിച്ചു ഭേദമാക്കാൻകഴിയില്ല എന്ന തോന്നൽ ആകാം  ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

അഞ്ചലിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

കൊല്ലം അഞ്ചൽ കരുകോണിൽ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. 65 വയസുള്ള ഷാജഹാനാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ അനീസയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ലഹരിക്ക് അടിമയായ ഷാജഹാൻ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. രാവിലെ ഭാര്യയുമായി വഴക്കിട്ട ഷാജഹാൻ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. കൈക്കും കാലിനും കഴുത്തിനും വെട്ടേറ്റ അനീസയെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കൃത്യത്തിന് ശേഷം മുറിയുടെ വാതിലടച്ച് ഷാജഹാൻ തൂങ്ങി മരിക്കുകയായിരുന്നു….

Read More

പെണ്‍മക്കളുടെ കഴുത്തറുത്ത് പിതാവ് ജീവനൊടുക്കി

രാമപുരത്ത് പെണ്‍മക്കളുടെ കഴുത്തറുത്ത് പിതാവ് ജീവനൊടുക്കി. കോട്ടയം പാല രാമപുരത്താണ് സംഭവം. രാമപുരം ചേറ്റുകുളം സ്വദേശി ജോമോന്‍(40) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടികളില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നലെ രാത്രിയായിരുന്നു ദാരുണമായ സംഭവം നടന്നത്. ആത്മഹത്യ കാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കടയ്ക്കൽ ക്ഷേത്ര കുളത്തിൽ ചാടി മധ്യവയസ്‌കൻ മരിച്ചു

കടയ്ക്കൽ ക്ഷേത്ര കുളത്തിൽ ചാടിയ മധ്യവയസ്കൻ മരിച്ചു.കടയ്ക്കൽ ദേവിക്ഷേത്രത്തിന് സമീപം ലക്ഷ്മി വിലാസത്തിൽ തങ്കപ്പൻ (65) ആണ് മരിച്ചത്. ഇന്ന് രവിലെ 10 മണിയോടെ ആയിരുന്നു സംഭവം.കുറച്ച് നാളുകളായി അസുഖ ബാധിതനായിരുന്നു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ആറ്റിങ്ങലിൽ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി. കുഞ്ഞ് മരിച്ചു

ആറ്റിങ്ങലിൽ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി. കുഞ്ഞ് മരിച്ചു. അമ്മ ആശുപത്രിയിൽ ചികിത്സയിൽ. ആറ്റിങ്ങൽ മാമം കുന്നുംപുറത്ത് വാടകയ്ക്ക് താമസിക്കുന്ന രാജേഷിന്റെ ഭാര്യ രമ്യ(30)യാണ് മൂന്ന് വയസ്സുള്ള കുഞ്ഞ് അഭിദേവിനെയും കൊണ്ട് കിണറ്റിൽ ചാടിയത്. ഇന്ന് രാവിലെ 9 അര മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ ഫയർ ഫോഴ്സ് സംഘമെത്തി കുഞ്ഞിനെയും അമ്മയെയും പുറത്തെടുത്ത് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെട്ടു. അമ്മ രമ്യചികിത്സയിലാണ്. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക…

Read More

വിദ്യാഭ്യാസ വായ്പ ശരിയായില്ല തുടർന്ന് ബംഗളൂരുവിലെ നഴ്സിങ് പഠനം മുടങ്ങിയതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

വിദ്യാഭ്യാസ വായ്പ ശരിയായില്ല തുടർന്ന് ബംഗളൂരുവിലെ നഴ്സിങ് പഠനം മുടങ്ങിയതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു . കോന്നി എലിയറയ്ക്കൽ അനന്തുഭവനിൽഅതുല്യ (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് രണ്ടിന് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ തുല്യയെ സഹോദരങ്ങൾ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 9.30ന് മരിച്ചു. കഴിഞ്ഞ വർഷം ബംഗളൂരു ദേവാമൃത ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്താൽ നഴ്സിങ് അഡ്മിഷൻ നേടിയതായിരുന്നു അതുല്യ. ഈ ട്രസ്റ്റുകൾ വഴി അഡ്മിഷൻ എടുത്തവർ വഞ്ചിക്കപ്പെട്ടിരുന്നു….

Read More

പുനലൂർ മുൻസിപ്പാലിറ്റിയിലെ മുൻ കൗൺസിലർ കല്ലട ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു

പുനലൂർ  : പുനലൂർ തൂക്ക് പാലത്തിൽ നിന്നും ഇന്നലെ  വൈകിട്ട് 7.30 മണിയോടെ  കല്ലട ആറ്റിലേക്ക്  ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.  മുക്കടവ് വള്ളക്കടവ് ഭാഗത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്പോലീസും ഫയർ ഫോഴ്സും  നാട്ടുകാരും  ഇന്നലെ  തിരച്ചിൽ നടത്തിയെങ്കിലും  കണ്ടെത്താൻ സാധിക്കാത്തത് കൊണ്ട്  രാത്രി വൈകി തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.തുടർന്ന് ഇന്ന്  ആരംഭിച്ച തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.പുനലൂർ മുൻസിപ്പാലിറ്റിയിലെ  മുൻ കൗൺസിലർ സിന്ധു(42)ആണ് ആത്മഹത്യ ചെയ്തത്.ഇന്നലെ മുതൽ   സിന്ധു ഉദയനെ കാണാൻ ഇല്ലായിരുന്നു റിപ്പോർട്ടിങ്  : ചുവട്…

Read More

പുനലൂർ തൂക്ക്  പാലത്തിൽ  നിന്നും കല്ലട ആറ്റിൽ ചാടിയ  യുവതിക്കായി  തിരച്ചിൽ തുടരുന്നു

പുനലൂർ  : പുനലൂർ തൂക്ക് പാലത്തിൽ നിന്നും ഇന്നലെ  വൈകിട്ട് 7.30 മണിയോടെ  കല്ലട ആറ്റിലേക്ക്  ചാടിയ യുവതിയെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.പോലീസും ഫയർ ഫോഴ്സും  നാട്ടുകാരും  ഇന്നലെ  തിരച്ചിൽ നടത്തിയെങ്കിലും  കണ്ടെത്താൻ സാധിക്കാത്തത് കൊണ്ട്  രാത്രി വൈകി തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.തുടർന്ന് ഇന്ന്  രാവിലെയോടെ വീണ്ടും തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്.പുനലൂർ മുൻസിപ്പാലിറ്റിയിലെ  മുൻ കൗൺസിലറാണ്   കല്ലട ആറ്റിൽ ചാടി ആത്മഹത്യയ്ക്ക്  ശ്രമിച്ചത് എന്നാണ്  നാട്ടുകാർ പറയുന്നത്. കൃത്യമായി സ്ഥിതീകരണമില്ലാത്ത ഒരു വിവരം കൂടിയാണ്  നാട്ടുകാരുടെ പക്കൽ നിന്നും ലഭിക്കുന്നത്….

Read More

അച്ഛൻ വിറ്റാമിൻ ഗുളികയാണെന്ന് പറഞ്ഞാണ് തന്നത്’; നാലു പേർ വിഷം കഴിച്ച സംഭവത്തിൽ മകന്റെ നിർണായക മൊഴി

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ മകന്റെ നിർണായകമൊഴി. അച്ഛൻ ശിവരാജൻ എല്ലാവർക്കും ഗുളിക നൽകിയതായി മകന്റെ മൊഴി. വിറ്റാമിൻ ഗുളിക എന്നു പറഞ്ഞാണ് അച്ഛൻ എല്ലാവര്ക്കും കഴിക്കാൻ ഗുളിക നൽകിയത്. അതേസമയം, കുടുംബത്തിന് 40 ലക്ഷത്തോളം കടം ഉള്ളതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ ശിവരാജൻ (56),മകൾ അഭിരാമി എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. വ്യാഴാഴ്ച രാത്രിയാണ് ഇവർ…

Read More

രണ്ടുദിവസം പഴക്കമുള്ള യുവതിയുടെ മൃതദേഹംവീട്ടിനുള്ളിൽ കണ്ടെത്തി

പാലോട് :യുവതിയുടെ രണ്ടുദിവസം പഴക്കമുള്ള മൃതദേഹംവീട്ടിനുള്ളിൽ കണ്ടെത്തി പാലോട് നന്ദിയോട് പച്ചമല കിടാരക്കുഴി രേഷ്മ ഭവനിൽ രേഷ്മയാണ് (30) മരിച്ചത് .ഇന്ന് ഉച്ചയോടെ യാണ് രേഷ്മയെ റൂമിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്  .  മൃതദേഹത്തിന് രണ്ടുദിവസത്തെ  പഴക്കമുള്ളതായി  പോലീസ് പറഞ്ഞു .റൂമിനുള്ളിൽ ഒറ്റയ്ക്ക് ഇരിക്കുന്ന സ്വഭാവമുള്ള രേഷ്മയെ രണ്ടുദിവസമായി പുറത്ത് കാണാത്തതുകൊണ്ട്പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച  നിലയിൽ രേഷ്മയെ കണ്ടെത്തിയത്. തുടർന്ന്നെടുമങ്ങാട് തഹസിൽദാർ  അറുമുഖത്തിന്റെ  നേതൃത്വത്തിൽ പാലോട് പോലീസ്സ്റ്റേഷൻഹൗസ് ഓഫീസർ പി ഷാജിമോൻ,എസ് ഐ മാരായ നിസാറുദ്ദീൻ,റഹീം, ഉദയകുമാർSCPOമാരായാ വിനീത്,ഗീത…

Read More
error: Content is protected !!