അഹമ്മദ് ദേവർ കോവിലും ആന്റണി രാജുവും രാജിവെച്ചു
മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായിമന്ത്രിമാരായ അഹമ്മദ് ദേവർ കോവിലുംആന്റണി രാജുവും രാജിവെച്ചു.മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരുംരാജിക്കത്ത് നൽകിയത്. പിണറായിവിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്സർക്കാർ തുടർഭരണമേറ്റ സമയത്തെധാരണ പ്രകാരമാണ് രാജി. യഥാർത്ഥത്തിൽ കഴിഞ്ഞ മാസം 20 -ാം തീയതിയാണ് മന്ത്രിമാർ രാജിവെക്കേണ്ടിയിരുന്നത്. എന്നാൽ നവകേരള സദസ്സ് അവസാനിച്ചശേഷം മാത്രം മന്ത്രിമാർ രാജിവെച്ചാൽ മതിയെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചു. ഇതേത്തുടർന്നാണ് മന്ത്രിസഭയിൽ നിന്നും മന്ത്രിമാരുടെ രാജി നീണ്ടത്. ഇന്നലെയാണ് തിരുവനന്തപുരത്ത് നവകേരള സദസ്സ് സമാപിച്ചത്. മന്ത്രിയെന്ന നിലയിൽ സംതൃപ്‌തമായ പ്രകടനമാണ് നടത്തിയതെന്ന് അഹമ്മദ് ദേവർകോവിൽ…


