
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് എഐവൈഎഫ് പ്രവർത്തകർക്ക് ദാരുണാന്ത്യം
അരുവിക്കരയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് എഐവൈഎഫ് പ്രവർത്തകരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അരുവിക്കര പഴയ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ഇന്ന് ഉച്ചയ്ക്ക് 1.45നാണ് അപകടം ഉണ്ടായത്. അരുവിക്കര സ്വദേശികളായ ഷിബിൻ (18), നിധിൻ (21) എന്നിവരാണ് മരിച്ചത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെള്ളനാട് നിന്നും കിഴക്കേക്കോട്ടയിൽ പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. അരുവിക്കരയിൽ നിന്നും വെള്ളനാട് പോകുകയായിരുന്നു യുവാക്കൾ. മരിച്ച ഷിബിനും നിധിനും അയൽവാസികളാണ്. ഷിബിൻ എഐവൈഎഫ് അരുവിക്കര…