fbpx

“ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല; നെല്ലിനുപകരം അവിടെ പുല്ലും കളയും വളരും.” -മഹാത്മ അയ്യങ്കാളി

തിരുവിതാംകൂറിന്റെ വരണ്ട ചെമ്മണ്ണിളക്കിക്കുതിച്ച ആ ‘വില്ലുവണ്ടി’ ഇനിയും ഉരുളേണ്ടതുണ്ട്….. കേരളത്തിന്റെ ആത്മാവിലൂടെ, ഒരുപാടൊരുപാട് കാലം…..എത്ര മറച്ചു പിടിച്ചാലും ജാതി വർണ്ണ വെറി മലയാളിയുടെ ഉപ ബോധ മനസ്സിൽ ഇന്നും ഒളിഞ്ഞിരിപ്പുണ്ട്….. ‘ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കിൽ നിങ്ങളുടെ വയലുകളിൽ ഞങ്ങൾ പണിക്കിറങ്ങില്ല. നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും’. ജാതിയുടെ പേരിൽ അക്ഷരാഭ്യാസം നിഷേധിച്ചവർക്കെതിരെ കേരളത്തിൽ അലയടിച്ച വാക്കുകൾ…. സാമൂഹിക പരിഷ്കരണത്തിന്റെ ആ പുലരിസൂര്യൻ തന്ന വെളിച്ചം നൂറ്റാണ്ടുകളുടെ അന്ധകാരത്തെ മായ്ച്ചുകളഞ്ഞു….. അയ്യങ്കാളി സ്മൃതിദിനത്തിൽ ആ ജീവിതം…

Read More