വടകര മുൻ എംഎൽഎ എംകെ പ്രേംനാഥ് അന്തരിച്ചു

മുൻ എം.എൽ.എയും എൽ.ജെ.ഡി. സീനിയർ വൈസ് പ്രസിഡന്റുമായ അഡ്വ. എം.കെ.പ്രേംനാഥ്(72) അന്തരിച്ചു. വടകര എം.എൽ.എയായിരുന്നു. രോഗബാധിതനായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽരാവിലെയാണ് അന്ത്യം. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയാണ്. ജയപ്രകാശ് നാരായണനുൾപ്പടെയുള്ളവരുടെ സോഷ്യലിസ്റ്റ് മൂവ്മെന്റുകളിൽ ആകൃഷ്ടനായാണ് അദ്ദേഹം സോഷ്യലിസ്റ്റ് ചേരിയിലേക്ക് തിരിയുന്നത്. ഏറെക്കാലം വടരകരയിൽ സജീവ രാഷ്ട്രീയ പ്രവർത്തനം കാഴ്ചവെച്ചു. എൽ.ജെ.ഡി. രൂപവത്കൃതമായശേഷം പാർട്ടി സീനിയർ വൈസ് പ്രസിഡന്റായി. പൊതുരംഗത്തെത്തിയത്. മടപ്പള്ളിവിദ്യാർഥി കാലഘട്ടം മുതൽ പൊതുപ്രവർത്തനരംഗത്ത് നിറസാന്നിധ്യമാണ് സോഷ്യലിസ്റ്റ് നിരയിലെ സൗമ്യസാന്നിധ്യമായ പ്രേംനാഥ്. സോഷ്യലിസ്റ്റ് വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ്…

Read More

ഹരിതവിപ്ലവത്തിന്റെ പിതാവുമായ എം എസ് സ്വാമിനാഥൻ അന്തരിച്ചു

പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനും ഹരിതവിപ്ലവത്തിന്റെ പിതാവുമായ എം എസ് സ്വാമിനാഥൻ അന്തരിച്ചു. 98 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായിരുന്നു. 1925 ഓഗസ്റ്റ് ഏഴിന് ജനിച്ച സ്വാമിനാഥൻ ആഗ്രോണമിസ്റ്റ്, കാർഷിക ശാസ്ത്രജ്ഞൻ, സസ്യ ജനിതകശാസ്ത്രജ്ഞൻ എന്നീ നിലയിൽ പ്രശസ്തനായിരുന്നു. ഗോതമ്പിന്റെയും അരിയുടെയും ഉയർന്ന വിളവ് തരുന്ന ഇനങ്ങൾ അവതരിപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും നേതൃത്വവും പങ്കുമാണ് ഹരിതവിപ്ലവത്തിന്റെ പിതാവെന്ന മേൽവിലാസത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. അമേരിക്കൻ ആഗ്രോണമിസ്റ്റായ നോർമൻ ബോർലോഗുമായി സഹകരിച്ച് സ്വാമിനാഥൻ നടത്തിയ പരീക്ഷണങ്ങൾ പല രാജ്യങ്ങളെയും വലിയ…

Read More

പ്രശസ്ത സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു

പ്രശസ്ത സംവിധായകൻ സംവിധായകൻ കെ ജി ജോർജ് (77) അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. അസുഖത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. 1946-ൽ തിരുവല്ലയിൽ ജനിച്ചു. 1968-ൽ കേരള സർവ്വകലാശാലയിൽ നിന്നു ബിരുദവും 1971- ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നു സിനിമാസംവിധാനത്തിൽ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു. അദ്ദേഹത്തിൻറെ സഹായിയായി മൂന്നു വർഷത്തോളം ജോലി ചെയ്തു. സ്വപ്നാടനം, പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ്…

Read More

മലയാള സിനിമാ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു

മലയാള സിനിമാ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു. നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് രോഗം ബാധിച്ച് ഏറെ നാളുകമായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 65 വയസായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്.1977 ൽ പുറത്തിറങ്ങിയ സംഗമം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമരംഗത്തേക്ക് എത്തിയത്.ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയൽ രംഗത്തും ശ്രദ്ധേയമായ അനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമായിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സാന്ത്വനം സീരിയലിൽ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രമായിരുന്നു കൈലാസ്…

Read More
error: Content is protected !!