സംഗീത സംവിധായകൻ കെ.ജെ.ജോയ് അന്തരിച്ചു

സംഗീത സംവിധായകൻ കെ.ജെ.ജോയ് (77) അന്തരിച്ചു. പുലർച്ചെ 2:30ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ ജെ ജോയ് 200ലേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി. 1975ൽ ലൗ ലെറ്റർ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. മലയാളത്തിലെ ആദ്യ ടെക്നോ മ്യുസീഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട സംഗീത സംവിധായകൻ കൂടിയാണ് ഇദ്ദേഹം. ദക്ഷിണേന്ത്യൻ സിനിമയിൽ ആദ്യമായി കീബോർഡ് ഉപയോഗിച്ചതും ഇദ്ദേഹമാണ്. 12 ഹിന്ദി ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച ചെന്നൈയിൽ ആണ് സംസ്കാരം നടത്തുക. വാർത്ത നൽകാനും…

Read More

നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് അന്തരിച്ചു

നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. കൊവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ച വിവരം വിജയകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ ഡിഎംഡികെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇക്കഴിഞ്ഞ നവംബര്‍ 20 ന് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസംബര്‍ രണ്ടാം വാരമാണ് അദ്ദേഹം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയത്. ചൊവ്വാഴ്ചയാണ് വിജയകാന്തിനെ ആരോഗ്യ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയില്‍…

Read More

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ വി കെ പരമേശ്വരൻ നായരുടെ മകനായി 1950 നവംബർ 10ന് ജനിച്ച രാജേന്ദ്രൻ എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് പ്രവേശിക്കുന്നത്. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂർ നിയോജകമണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2015 മുതൽ സിപിഐ സംസ്ഥാന സെക്രട്ടറി ആയി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കാക്ക ഹ്രസ്വചിത്രത്തിലെ നായിക ലക്ഷ്മിക അന്തരിച്ചു

ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ (രേഷ്‌മ -24) ഷാർജയിൽ അന്തരിച്ചു. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവൻ്റേയും ലിമിറ്റയുടേയും മകളാണ്. ഷാർജയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായി. യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മലയാളത്തിന്റെ മുത്തശ്ശി സുബ്ബലക്ഷ്മി അന്തരിച്ചു

മലയാളത്തിന്റെ മുത്തശ്ശി എന്ന് വിശേഷിപ്പിക്കാവുന്ന നടി സുബ്ബലക്ഷ്മി വിടവാങ്ങി. നടി താരകല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി. കല്യാണരാമനിലെ മുത്തശിയായി എത്തി ആരാധക പ്രീതി നേടിയ സുബ്ബലക്ഷ്മി പരസ്യ ചിത്രങ്ങളിലും സജീവമാണ്. നടി സീമ ജി നായർ പങ്കുവച്ച പോസ്റ്റിലൂടെയാണ് സുബ്ബലക്ഷ്മിയുടെ വിയോഗ വാർത്ത ആരാധകർ അറിഞ്ഞത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മുൻ മന്ത്രി പി.സിറിയക് ജോൺ അന്തരിച്ചു

മുൻ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി.സിറിയക് ജോൺ അന്തരിച്ചു. കോഴിക്കോടായിരുന്നു അന്ത്യം. കൽപ്പറ്റ നിയമസഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് (ആർ) പ്രതിനിധിയായി നാലാം കേരള നിയമസഭയിലും, തിരുവമ്പാടിയിൽ നിന്ന് കോൺഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി. 1982-83 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ കൃഷിവകുപ്പ് മന്തിയായിരുന്നു. തുടർച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിക്കുകയും ചെയ്തിരുന്നു. സഹകരണമേഖല സംഘടനാ രംഗത്ത് വളരെനാൾ പ്രവർത്തിച്ച സിറിയക് ജോൺ, താമരശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്റ്, കേരള സംസ്ഥാന…

Read More

ചലച്ചിത്രതാരം ജൂനിയര്‍ ബാലയ്യ അന്തരിച്ചു

തമിഴ് ചലച്ചിത്രതാരം ജൂനിയർ ബാലയ്യ(രഘു ബാലയ്യ) അന്തരിച്ചു. 70 വയസ്സായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ ആയിരുന്നു അന്ത്യം. പ്രമുഖ നടൻ ടി.എസ് ബാലയ്യയുടെ മകനാണ്. ഇതിനാലാണ് അദ്ദേഹത്തെ ജൂനിയർ ബാലയ്യ എന്ന് സിനിമാലോകം വിശേഷിപ്പിച്ചത്. 1953ൽ തൂത്തുക്കുടിയിൽ ജനിച്ച ജൂനിയർ ബാലയ്യ , പിതാവിനൊപ്പം ആദ്യ ചിത്രത്തിൽ അഭിനയിച്ചവയാണ് ടി.എസ് ബാലയ്യ അന്തരിച്ചത്.പിന്നീട് 1975ൽ മേൽനാട്ടു മരുമകനാണ് പുറത്തുവന്ന ആദ്യചിത്രം. ചിന്ന തായെ, കുംകി തുടങ്ങി 40 വർഷത്തിനിടെ 50 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു….

Read More

സീരിയൽ താരം പ്രിയ അന്തരിച്ചു; എട്ടുമാസം ഗർഭിണി, മരണവാർത്ത പങ്കുവച്ച് കിഷോർ സത്യ

സീരിയൽ നടി ഡോ.പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. എട്ടുമാസം ഗർഭിണിയായിരുന്നു. പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയപ്പോൾ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. സീരിയൽ താരം കിഷോർ സത്യയാണ് മരണവാർത്ത പങ്കുവച്ചത്. കിഷോർ സത്യയുടെ കുറിപ്പ് മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോ. പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ്പരിശോധനകൾക്ക് ആശുപത്രിയിൽപോയതാണ്. അവിടെവച്ച് പെട്ടന്ന്കാർഡിയാക്, ഉണ്ടാവുകയായിരുന്നു. ഏകമകളുടെ…

Read More

നടൻ കുണ്ടറ ജോണി അന്തരിച്ചു

നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് മരണം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു സിപിഎമ്മിന്റെ മുതിർന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു. രോഗബാധയെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് അന്ത്യം. 1956 ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ ആനത്തലവട്ടം, 1964 ൽ പാർ‌ട്ടി പിളർ‌ന്നപ്പോൾ സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചു. 1985 ൽ സിപിഎം സംസ്‌ഥാന കമ്മിറ്റിയംഗമായി. ആറ്റിങ്ങൽ‌ മണ്ഡലത്തിൽനിന്ന് മൂന്നുവട്ടം എംഎൽഎയായി. 2008 ൽ സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗമായി. സിഐടിയു ദേശീയ വൈസ്…

Read More
error: Content is protected !!