
തൊഴിലുറപ്പ് തൊഴിലാളിയെ പന്നി ആക്രമിച്ചു
തൊഴിലുറപ്പ് തൊഴിലാളിയെ പന്നി ആക്രമിച്ചു. നഗരൂർ നെടുംമ്പറമ്പ് എം ആർ ഭവനിൽ റീന (50)യ്ക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ റീനയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം. നെടുംമ്പറമ്പ് കാള കുളത്തിനു സമീപത്ത് വച്ചാണ് പന്നി ആക്രമിച്ചത്. ജോലിക്കിടെ വെള്ളം കുടിക്കാൻ പോകുമ്പോൾ സമീപത്ത് ചാലിൽ കിടന്ന പന്നി റീനയെ ആക്രമിക്കുകയായിരുന്നു. റീനയുടെ വയറ്റിലും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181