കൊല്ലം : ചിതറ ചല്ലിമുക്ക് സൊസൈറ്റ് മുക്കിൽ ഇന്നലെ രാവിലെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ട ആദർശിന്റെ മരണം കൊലപാതകം.
ആദർശിന്റെ അച്ഛനും അമ്മയും സഹോദരനുമാണ് കൊലചെയ്തത് എന്ന വിവരമാണ് പുറത്ത് വരുന്നത്.
ആദർശ് ലഹരിക്ക് അടിമയായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു . സ്വന്തം അമ്മയുടെ തല അടിച്ചു പൊട്ടിക്കുന്ന രീതിയിൽ പോലും വികൃത സ്വഭാവം കാണിക്കുന്ന വ്യക്തിയായിരുന്നു എന്നും നാട്ടുകാർ കൂട്ടി ചേർക്കുന്നു.
മരണപ്പെടുന്ന ദിവസം പോലും അയൽവാസികളുടെ വീടുകളിൽ അക്രമം കാണിച്ചിരുന്നു വീട്ടുകാർ അനുനയിച്ചാണ് ആദർശിനെ വീട്ടിലേക്ക് കൊണ്ട് വന്നത്.
വീട്ടിൽ വന്ന ആദർശ് വീട്ടിലും ബഹളം ഉണ്ടാക്കിയതായും പറയുന്നുണ്ട് .
ആദർശിന്റെ വീട്ടിൽ ബഹളം പതിവ് ആയതിനാൽ നാട്ടുകാർ ശ്രദ്ധിക്കാൻ പോകാറില്ല.
ഗതികെട്ടായിരിക്കും സ്വന്തം വീട്ടുകാർ തന്നെ ഇങ്ങനെയൊരു കൊലപാതകം നടത്തിയത് എന്നും നാട്ടുകാർ കൂട്ടിച്ചേർക്കുന്നു.