fbpx

മടത്തറ കുടുംബാരോഗിക കേന്ദ്രത്തിൽ ഡോക്ടറെ ആക്രമിച്ച പ്രതി അറസ്റ്റിൽ

06.06.2024 തീയതി രാവിലെ 11.30 മണിയോടുകൂടി മടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വേങ്കോല പുള്ളിക്കോടി ശാസ്താംനട സദാനന്ദൻ മകൻ ബിനു ( 32 ) ആണ് അറസ്റ്റിൽ ആയത്.
അന്നേദിവസം 11.30 ന് മടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയ പ്രതി ഓ പി ടിക്കറ്റ് എടുത്ത് ആശുപത്രിയുടെ അകത്ത് കടന്നു കൂടുകയും ആ സമയത്ത് കൺസൾട്ടിംഗ് റൂമിൽ ഉണ്ടായിരുന്ന രോഗികളെ തെറി വിളിക്കുകയും തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറുടെ പുറത്ത് തുപ്പുകയും, മർദ്ദിക്കുകയും, ചീത്ത വിളിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിലുള്ള മറ്റ് സ്റ്റാഫുകൾ പ്രതിയെ തടഞ്ഞു വച്ച് ചിതറ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. കൃത്യസമയം പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ചെറിയ മാനസിക അസ്വാസ്ഥ്യമുള്ള പ്രതി മദ്യ ലഹരിയിലുമായിരുന്നു. കൂടാതെ നിരവധി കേസുകളിലെ പ്രതിയുമാണ് ഇദ്ദേഹം. ഡോക്ടറുടെ പരാതിയിൽ പ്രതിക്കെതിരെ ആശുപത്രിയിൽ അക്രമം നടത്തിയതിനും ഡോക്ടറുടെ ഔദ്യോഗിക ഡ്യുട്ടി തടസ്സം ചെയ്തതിനും ഉപദ്രവിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു.


അറസ്റ്റ് ചെയ്ത പ്രതിയെ കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

സി ഐ ശ്രീജിത്ത്‌ പി
എസ് ഐ സുധീഷ്
എസ് ഐ രശ്മി
സി പി ഓ മാരായ സനൽ, ജിത്തു, ഫൈസൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x