സപ്ലൈകോയിൽ സബ്സിഡി ഇല്ലാത്ത സാധനങ്ങളുടെ വില കുറച്ചു. പരിപ്പ്, ഉഴുന്നുപരിപ്പ്, മുളക് തുടങ്ങിയവയടക്കം 11 ഇനങ്ങളുടെ വിലയാണ് കുറച്ചത്. പുതുക്കിയ വില വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. വിവിധ ഇനങ്ങൾക്ക് കിലോയ്ക്ക് എട്ടു രൂപ മുതൽ 33 രൂപ വരെയാണ് കുറച്ചത്. പിരിയൻ മുളകിന് 33 രൂപയും ഉഴുന്നുപരിപ്പിന് 13.64 രൂപയും പരിപ്പിന് 23.10 രൂപയും മുളകിന് 19 രൂപയും കുറച്ചിട്ടുണ്ട്.
പൊതുവിപണിയിൽ അരിവില നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ‘ശബരി കെ റൈസ്’ ഒരാഴ്ചയ്ക്കകം സപ്ലൈകോ വഴി വിതരണത്തിനെത്തിക്കും. അരിക്ക് ടെൻഡർ ക്ഷണിച്ചു. തെലങ്കാനയിൽ നിന്നാണ് അരി എത്തിക്കുന്നത്. കാർഡ് ഉടമയ്ക്ക് പരമാവധി പത്തു കിലോ അരി നൽകും. മട്ട അരിയാണ് വിതരണത്തിനായി എത്തിക്കുക. വില സംബന്ധിച്ച് മൂന്ന് ദിവസത്തിനകം തീരുമാനമാകും.
നീല കാർഡുടമകൾക്ക് നിലവിലെ വിഹിതത്തിന് പുറമെ ഒരു കാർഡിന് നാല് കിലോ അരിയും വെള്ള കാർഡിന് അഞ്ച് കിലോ അരിയും റേഷൻകടകളിലൂടെ വിതരണം ചെയ്യും. കിലോയ്ക്ക് 10.90 പൈസയാണ് നിരക്ക്.