AIYF ചിതറ മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ താരമായി മാറി സന്നി (15) എന്ന കൊച്ചു മിടുക്കൻ .
AIYF സംസ്ഥാന സെക്രട്ടറി ജെ ജെ ജിസ്മോൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജിസ്മോന്റെ ചിത്രവും . പൊതു പ്രവർത്തകനും കലാ സ്നേഹിയുമായ ബിനോയ് എസ് ചിതറയുടെ ചിത്രവും വരച്ചു നൽകിയാണ് കൈയ്യടി നേടിയത്.

G V H S S കടയ്ക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സന്നി. ഫുട്‌ബോളിലും മിനിയേച്ചർ ഫ്‌ളോട്ട് നിർമാണത്തിലും സന്നി പ്രതിഭ തെളിയിച്ചിട്ടുണ്ട്.
കല്ലറയിൽ വച്ചു നടന്ന ഫുട്‌ബോൾ സെലക്ഷനിൽ വിജയിച്ചു കൊണ്ട് കഴക്കൂട്ടത്ത് രണ്ടാം ഘട്ട സെലക്ഷനിൽ പങ്കെടുക്കുന്ന ഒരു കായിക തരാം കൂടിയാണ് സന്നി.
ചിത്രരചന പഠിക്കാതെ തന്നെ സ്വന്തമായി കഴിവ് തെളിയിച്ച ഈ പ്രതിഭ, അനേകം ചിത്രങ്ങൾ ഈ പ്രായത്തിൽ തന്നെ വരച്ചിട്ടുണ്ട്.
ദർപ്പക്കാട്ടിൽ സബിൻ ഭവനിൽ ബീനയുടെയും സാബുവിന്റെയും മകനാണ് സന്നി .


