പേരന്റ്സ് അസോസിയേഷൻ ഓഫ് ഡിഫറന്റലി ഏബിൽഡ് കമ്മ്യൂണിറ്റി (പദക്ക് ) ചടയമംഗലം മേഖല കുടുംബ സംഗമവും ഈ വർഷം എസ്.എസ്.എൽ.സി പ്ലസ് ടു വിജയികളായ ഭിന്നശേഷി കുട്ടികൾക്കുള്ള ആദരവും, പഠനോപകരണ വിതരണവും കടയ്ക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനി ഉദ്ഘാടനം ചെയ്തു മേഖലാ പ്രസിഡന്റ് നസിയ ഹസ്സൻ അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡന്റ് വരവിള നവാസ് സംഘടനാ വിശദികരണം നടത്തി ജില്ലാ ജനറൽ സെക്രട്ടറി സോനാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി,

കടക്കൽ പോലീസ് സബ് ഇൻസ്പെക്ടർ ഷാജി കുട്ടികൾക്കുള്ള ആദരവും പഠനോപകരണ വിതരണം നടത്തി സംസ്ഥാന വൈസ് പ്രസിഡന്റ് ജാസ്മിൻ ഷാം,മേഖലാ ജനറൽസെക്രട്ടറി ബിന്ദു അനിൽ,ജില്ലാ ഭാരവാഹികളായ അനുപമ തുമ്പോട്, അനീഷ്ഏരൂർ,സിറാജുദ്ദീൻ കുമ്മിൽ,സുബിന സമദ്,അഡ്വ:നാദിയ നവാസ്,നൗഷാദ് എം,നാജിയ ഹംസ,ഗോപൻ,ശാരി,ഫസീല ബീവി,ഷീജ ഷാനവാസ്, ജയലക്ഷ്മി ,ഷീബ ഷരീഫ്, സക്കീന, വിജി വിജയൻ, തൗഫീഖ നൗഷാദ്,കൗലത്ത് ബീവി,അനു എസ് നായർ എന്നിവർ സംസാരിച്ചു
ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു