1936 കാലഘട്ടം സ്വാതന്ത്ര്യത്തിനു വേണ്ടി തീക്ഷ്മമായ പോരാട്ടങ്ങൾ അരങ്ങേറുന്ന സമയം. ഇന്ത്യയിലെ ആദ്യത്തെ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനം പിറവിയെടുക്കുന്നു. എ.ഐ.എസ്.എഫ് ചുരുങ്ങിയ കാലയളവിനുള്ളില്‍ രാഷ്ട്രീയരംഗത്തും സാംസ്കാരിക രംഗത്തും പത്രപ്രവര്‍ത്തന രംഗത്തും പേരുകേട്ട പലരെയും സംഭാവന ചെയ്ത എ.ഐ.എസ്.എഫ് ആവേശകരമായ ചരിത്രത്തിന്റെ ചുരുള്‍ വിവര്‍ത്തിക്കുന്ന ഒന്നാണ്.
1936 ഓഗസ്റ്റ് 12ന് ഇതിന്റെ ആദ്യ സമ്മേളനം നടന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള സംഘടന.ഇന്ത്യയിലെ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചരിത്രം 19-ാം നൂറ്റാണ്ടിലാണ് ആരംഭിക്കുന്നത്. ഈ സംഘടന അക്കാദമിക് വിഷയങ്ങളെ കുറിച്ചുള്ള ഗൗരവമുള്ള ചർച്ചകൾ മാത്രമല്ല സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും അതിലുപരി അന്ധവിശ്വാസങ്ങൾക്കും സാമൂഹ്യതിന്മകൾക്കും എതിരായുള്ള പ്രചരണവും ഈ സംഘടന നടത്തിയിരുന്നു.
ഹിന്ദു, ക്രിസ്റ്റ്യൻ, മുസ്ലിം തുടങ്ങി എല്ലാ മതവിഭാഗങ്ങളിലുംപെട്ട വിദ്യാർഥികൾ ഈ സംഘടനയിൽ അംഗങ്ങളായിരുന്നു. അവർ വളരെ സജീവമായിതന്നെ ലിബറൽ ആശയങ്ങൾ പ്രചരിപ്പിക്കുകയും ആധുനികതയ്ക്കും സാമൂഹ്യ പുരോഗതിക്കുമായി നിലകൊള്ളുകയും ചെയ്തു.
ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട എ ഐ എസ് എഫ് ലക്ഷ്യം പൂർത്തീകരിക്കും വരെ ആ പോരാട്ടത്തിൽ പങ്കു ചേർന്നു. ക്വിറ്റ് ഇന്ത്യാ സമരം നയിച്ചതിന്റെ പേരിൽ ബ്രട്ടീഷ് പട്ടാളം ഹെമു കലാനി എന്നാ എ ഐ എസ് എഫ് നേതാവിനെ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിൻറെ പതിനാറാമത്തെ വയസിൽ പരസ്യമായി തൂക്കിലേറ്റുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു രക്തസാക്ഷിയായ വിദ്യാർത്ഥിനി കനകലതയും എ ഐ എസ് എഫ് നേതാവായിരുന്നു. തുടരേ വിദ്യാർത്ഥി പ്രശ്നങ്ങളിൽ ഇടപെടുകയും ഐതിഹാസികമായ നിരവധി സമരങ്ങൾ ഏർപ്പെടുകയും ചെയ്തു.
തൂലിക..✍️
അക്ഷയ് ഷിജു.