ചിതറ ഗ്രാമപ്പഞ്ചായത്തിലെ വിവിധ സ്കൂളിൽ നിന്ന് അൻപതോളം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും സർട്ടിഫിക്കറ്റും നൽകി. പഞ്ചായത്ത് കമ്മ്യൂണി ഹാളിൽ ചേർന്ന യോഗത്തിൽ ആയിരുന്നു സർട്ടിഫിക്കറ്റ് വിതരണം നടന്നത്.
വിദ്യാർത്ഥി ഹരിത സേനയുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾക്കാണ് മാലിന്യ മുക്ത നവകേരളവും ഗ്രാമപ്പഞ്ചായത്തും ചേർന്ന് ഈ സ്‌കോളർഷിപ്പ് നൽകുന്നത്.
ചിതറ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ ഈ സ്‌കോളർഷിപ്പിന് അർഹത നേടി.

യുപിഎസിൽ നിന്നും അഞ്ച് സ്കൂളുകളും , ഹൈസ്‌കൂളിൽ നിന്നും രണ്ട് സ്കൂളുകളും, രണ്ട് ഹെയർ സെക്കൻഡറി സ്കൂളുകൾക്കുമാണ് വിദ്യാർത്ഥി ഹരിത സേന സ്‌കോളർഷിപ്പിനായി തിരഞ്ഞെടുത്തത്. യോഗത്തിൽ സ്വാഗതം വികസന കാര്യ ചെയർമാൻ അസ്‌ലം മടത്തറയും
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു .യോഗത്തിൽ അധ്യക്ഷനായി അൻസർ തലവരമ്പ് സംസാരിച്ചു. മറ്റു ജനപ്രതിനിധികൾ യോഗത്തിന് ആശംസകൾ നൽകി.
മനുഷ്യ ജീവന് തന്നെ അപത്തായ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനെ കുറിച്ച് വിദ്യാർത്ഥികൾ നിർദേശം നൽകുകയും . ഓരോ സ്കൂളിലെയും വിദ്യാർത്ഥികൾ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ വേണ്ട നടപടികൾ സ്കൂളിൽ നിന്ന് വന്ന ചർച്ചയുടെ റിപ്പോർട്ട് അവതരണവും ഉണ്ടായിരുന്നു.



