മിന്നലേറ്റ് യുവതിക്ക് കേൾവിശക്തി നഷ്ടമായി. തൃശൂർ കൽപറമ്പ് സ്വദേശിനി
ഐശ്വര്യയ്ക്കാണ് ഇടതുചെവിയുടെ കേൾവിശക്തി നഷ്ടമായത്. വീടിന്റെ ഭിത്തിയിൽ ചാരിയിരുത്ത് കുഞ്ഞിനെ മുലയൂട്ടുമ്പോഴാണ് മിന്നലേറ്റത്. ഐശ്വര്യയും ആറുമാസം പ്രായമുള്ള കുഞ്ഞും തെറിച്ചുവീണു. ഐശ്വര്യയ്ക്ക് ശരീരത്തിനു പുറത്തും പൊള്ളലേറ്റു. മുടി കരിഞ്ഞു. ഐശ്വര്യയുടെ വീട്ടിലും സമീപത്തെ വീടുകളിലും നാശനഷ്ടങ്ങളുണ്ടായി.