fbpx

കിഴക്കൻ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷം

കിഴക്കൻ മേഖലയിൽ കടയ്ക്കൽ, നിലമേൽ, ചടയമംഗലം, ചിതറ, മടത്തറ എന്നീ മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നിലമേൽ ഭാഗത്ത് നിന്നും ആറ് ഓളം പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഒരു മാസത്തിൽ ഇരുന്നുറോളം പേർ തെരുവുനായയുടെ കടിയേറ്റ് വിവിധ ഇടങ്ങളിൽ ചികിൽസ തേടിയിട്ടുണ്ട്.

ഇ റിപ്പോർട്ടുകൾ വിവിധ ആരോഗ്യ സ്ഥപനങ്ങളിൽ നിന്നും ഉന്നത അധികാരികൾക്ക് വിവരങ്ങൾ നൽകിട്ടും യാതൊരു നടപടിയും സ്വീകരികാത്ത നിലയിലാണ്. പേടിച്ച് വീടിന് പുറത്തിറങ്ങാൻ പോലും നാട്ടുകാർക്ക് കഴിയാത്ത നിലയിലാണ്. പകലും രാത്രിയും ശല്യമുണ്ടെങ്കിലും രാത്രിയാണ് ഇവയുടെ ശല്യം കൂടുതൽ. പല വീടുകളിലും കയറി വളർത്തു മൃഗങ്ങളെ ആക്രമിച്ചുകൊല്ലുന്നതിനൊ പ്പം ആളുകളെയും ആക്രമിക്കുകയാണ്.

കാൽനടയാത്രക്കാരെയാണ് കൂട്ടമായി ആക്രമിക്കുന്നത്. പ്രഭാത സവാരിക്കിറങ്ങുന്നവർക്കും, പാല് കൊണ്ട് പോകുന്നവർക്കും, പത്ര വിതരണക്കാരും വിദ്യാർത്ഥികളുമാണ് ഇവയുടെ ആക്രമണത്തിന് ഇരയാകുന്നവരിൽ ഏറെയും. ഇരുചക്ര വാഹനയാത്രക്കാർക്ക് പിന്നാലെ നായ്‌ക്കൂട്ടം ഓടുന്ന സംഭവങ്ങളും പതിവായിട്ടുണ്ട്. ഇവയിൽ നിന്ന് രക്ഷപ്പെടാൻ അമിതവേഗതയിൽ വാഹനമോടിക്കുന്ന ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നതും പതിവാണ്. അറവുമാലിന്യങ്ങൾ റോഡരികിൽ വലിച്ചെറിയുന്നതിനാൽ ഇവ തിന്നാനായി തെരുവ് നായ്ക്കൾ ഈ ഭാഗങ്ങളിൽ തമ്പടിക്കുകയാണ്.

അവശിഷ്ടങ്ങൾ വലിച്ചെറിയുന്നവർക്കും റോഡരികിൽ ഉപേക്ഷിക്കുന്നവർക്കുമെതിരെ ഗുരുതര നടപടിയെടുക്കണമെന്നും, ഇത്തരം സ്ഥലങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിക്കണമെന്നും, നാട്ടുകാർ ആവിശപ്പെടുന്നു. വീട്ടിൽ വളർത്തുന്ന നായ്ക്കളെ ഈ ഭാഗങ്ങളിൽ ഉപേക്ഷിക്കുന്നതും പതിവായിരിക്കുകയാണ്. എന്നാൽ തെരുവുനായകളെ നിയന്ത്രിക്കുന്നതിന് അധികൃതർ നടപടികൾ എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x