തെരുവ് നായ്ക്കൾ നാടിന് ഭീഷണിയാകുന്നു . ഇന്ന് പുലർച്ചെ കൊല്ലം ജില്ലയിലെ ചിതറ ഗ്രാമപഞ്ചായത്തിലെ ഒരു വിദ്യാർത്ഥി തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഭയന്ന് ഓടുകയും
വീണ് പരിക്കേൽക്കുകയും ചെയ്തിരിക്കുന്നു .
ഐരക്കുഴി വിഷു മംഗലത്ത് പ്രതാപന്റെ മകനാണ് പരിക്ക് പറ്റിയിരിക്കുന്നത്, ചിതറ ഗവൺമെന്റ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് നിരഞ്ജൻ (15) .
നാടിന് ഭീക്ഷണിയാകുന്ന തെരുവുനായകളുടെ പ്രശ്നത്തിന് പരിഹാരം ഉടൻ കാണണം പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുണ്ട്.