ചിതറ ഗ്രാമപ്പഞ്ചായത്തിലെ തെരുവ് നായ വിഷയത്തിൽ സർവ്വകക്ഷി യോഗം ചേരനൊരുങ്ങി ഗ്രാമപ്പഞ്ചായത്ത് . തെരുവ് നായ വിഷയവുമായി കഴിഞ്ഞ ദിവസം ചേർന്ന അടിയന്തര കമ്മിറ്റി യോഗത്തിൽ ആണ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി സർവകക്ഷി യോഗം ചേരാനുള്ള തീരുമാനം എടുത്തത്.
തെരുവ് നായ വിഷയത്തിൽ അനവധി പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസ് കണ്ടത്. എന്നാൽ പഞ്ചായത്തിന് ഈ വിഷയത്തിൽ നടപടി സ്വീകരിക്കുന്നതിൽ നിയമ പ്രശ്നം ഉള്ളത് കൊണ്ട് രാഷ്ട്രീയ സാമൂഹിക സംഘടന പ്രവർത്തകരെയും നാട്ടുകാരെയും ചേർത്ത് ഗ്രാമപ്പഞ്ചായത്ത് ടൌൺഹാളിൽ പതിനൊന്നാം തീയതി അടിയന്തര യോഗം ചേർന്ന് , നാട്ടുകാരുടെ അഭിപ്രായങ്ങൾ കൂടി ആരാഞ്ഞുകൊണ്ട് നടപടി സ്വീകരിക്കാൻ ആണ് തീരുമാനം.