സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്

സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കണമെന്ന് അവശ്യപ്പെട്ട്
സംസ്ഥാന വ്യാപകമായി ABVP നടത്തുന്ന സമരങ്ങളെ അടിച്ചമർത്താനാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശ്രമിക്കുന്നത്എന്ന് ആരോപിച്ചു കൊണ്ട് നാളെ പഠിപ്പ് മുടക്കി പ്രതിഷേധിക്കുന്നു.

കഴിഞ്ഞ ദിവസം രാത്രിയിൽ തിരുവനന്തപുരം തമ്പാനൂരിൽ ABVP സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ അക്രമണം. 50 ഓളം വരുന്ന പാർട്ടി പ്രവർത്തകർ പോലീസിന് മുന്നിൽ വച്ചാണ് അതിക്രൂരമായ അക്രമം അഴിച്ച് വിട്ടത് എന്ന് Abvp പറയുന്നു. ഇതിൽ പ്രതിഷേധിച്ചും സംസ്ഥാനത്തുടനീളം ABVP സമരങ്ങൾക്കെതിരെ നടക്കുന്ന പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് നാളെ (23-06-2025) ന് സംസ്ഥാന വ്യാപകമായി ABVP വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കേരളത്തിലെ സാധാരണക്കാരായ സ്കൂൾ വിദ്യാർത്ഥികൾക്ക് അവരുടെ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തുവാനും ആനുകൂല്യങ്ങൾ ലഭിക്കുവാനും സാധിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയായ “പി. എം. ശ്രീ” യിൽ ഒപ്പ് വയ്ക്കും വരെ ABVP സമരം തുടരും എന്നാണ് നേതൃത്വം പറയുന്നത്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x