പുനലൂർ മുക്കടവ് ആളുകേറാമല കൊലപാതകത്തിൽ മരണപ്പെട്ടത് പ്രതി എന്ന് സംശയിച്ച അനിൽകുമാർ ആണെന്ന് സ്ഥിരീകരണം.
പുനലൂർ ആളുകേറാമലയിലെ കൊലപാതകത്തിൽ വൻ ട്വിസ്റ്റ്…….. പ്രതിയെന്ന് പൊലീസ് സംശയിച്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച അനിൽ കുമാർ തന്നെയാണ് മരണപ്പെട്ടിരിക്കുന്നതെന്നാണ് ഡിഎൻഎ പരിശോധനയിൽ തെളിയുന്നത്. അനിൽകുമാർ പെട്രോൾ വാങ്ങാൻ നിൽക്കുന്നതിന്റെ സിസിടി ദൃശ്യങ്ങൾപോലീസിന് ലഭിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ അനിൽകുമാറിനെ ചങ്ങലക്കിട്ടതാര്? മരിച്ച ആളുടെ ശരീരത്തിൽ കുത്തുകൊണ്ടതിൻ്റെ ലക്ഷണങ്ങൾ ഉള്ളതായി മുൻ പരിശോധന ഫലങ്ങളിൽ ഉണ്ടായിരുന്നു…… ഏതായാലും മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടും പോലീസിന് തലവേദന ഒഴിയുന്നില്ല.



