സംസ്ഥാനത്തെ ഒട്ടുമിക്ക റോഡപകടങ്ങൾക്കും കാരണം ഇരുചക്രവാഹനങ്ങളാണെന്ന വസ്തുത കണക്കിലെടുത്ത് അവയുടെ പരമാവധി വേഗം മണിക്കൂറിൽ 70 കിലോമീറ്ററിൽ നിന്ന് 60 കിലോമീറ്ററായി കുറയ്ക്കും.

ദേശീയ വിജ്ഞാപനത്തിന് അനുസൃതമായി സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതുക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗം തീരുമാനിച്ചു. പുതുക്കിയ വേഗപരിധി ഇപ്രകാരമാണ്:

. 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 (85)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി.

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 85 (65)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളിൽ 70 (60), നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി. ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക് 6 വരി, 4 വരി ദേശീയപാതകളിൽ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളിൽ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ ആയും നിജപ്പെടുത്തും.

സംസ്ഥാനത്ത് നടക്കുന്ന റോഡപകടങ്ങളിൽ ഭൂരിഭാഗവും ഇരുചക്രവാഹനങ്ങളാണ് എന്നതിനാൽ അവയുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 70 കിലോമീറ്ററിൽ നിന്ന് 60 കിലോമീറ്ററായി കുറയും. എന്നാൽ മുച്ചക്ര വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും പരമാവധി വേഗപരിധി മണിക്കൂറിൽ 50 കിലോമീറ്ററായി തുടരും. ക്യാമറകൾ പ്രവർത്തനക്ഷമമാക്കിയ ശേഷം, 2014-ൽ നിശ്ചയിച്ചിരുന്ന സംസ്ഥാനത്ത് വേഗപരിധി പുനർനിർവചിക്കാൻ തീരുമാനിച്ചു. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ്, കൂട്ടിച്ചേർക്കുന്നു. ഗതാഗത കമ്മീഷണർ പ്രമോജ് ശങ്കർ ഐഒഎഫ്എസ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഉന്നതതല യോഗത്തിൽ പുതിയ വേഗപരിധി ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.

4 1 vote
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Praveen
Praveen
2 years ago

Very gd

error: Content is protected !!
1
0
Would love your thoughts, please comment.x
()
x