നിരന്തരം ലംഘിക്കപ്പെടുന്ന ദേവസ്വം ബോർഡിന്റെ സർക്കുലർ

ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ സ്ഥാപിക്കുന്നത് വിലക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കുലർ ഇറക്കിയിരുന്നു.
ഈ സർക്കുലർ കേരളത്തിൽ ചർച്ചചെയ്യപ്പെടുന്നില്ല.

തൃക്കടവൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിന്റെ ബാക്കിപത്രമാണ് ക്ഷേത്രങ്ങളിലെ RSS ശാഖാ പ്രവർത്തനത്തിന്റെ വിലക്കെന്നാണ് മനസിലാക്കാൻ സാധിച്ചത് .
അന്ന് വളരെയധികം വാർത്ത പ്രാധാന്യം കിട്ടിയെങ്കിലും പൂർണമായും അത് നടപ്പിലാക്കൻ സാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നുതന്നെയാണ് മറുപടി.

2016 ന് ശേഷം 2021 ൽ വീണ്ടും സർക്കുലർ ഇറക്കേണ്ട സാഹചര്യം വന്നത് അത് കൊണ്ടാണ്.
പലപ്പോഴും സർക്കുലർ ലംഘിക്കപ്പെടുന്നുണ്ട്, 2016, 2021, ഇപ്പോൾ 2023 ലും

സർക്കുലറിനെ പൂർണമായും പിന്തുണ നൽകുന്നതായി വി ഡി സതീശൻ പറയുകയുണ്ടായി.
ശരിയായ നിലപാടാണ് വി ഡി സതീശന്റേത് എന്ന് കൂടി കൂട്ടി ചേർക്കുന്നു .
പക്ഷെ ബോധ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ നില നിൽക്കുന്നുണ്ട്

RSS എന്തുകൊണ്ടാണ് ശാഖാ പ്രവർത്തനത്തിന് ക്ഷേത്രങ്ങൾ തിരഞ്ഞെടുക്കുന്നത്?

അമ്പലങ്ങൾ ആശയ പ്രചാരണത്തിന് ഉപോയോഗിക്കേണ്ടതുണ്ട് ‘ ക്ഷേത്ര ചൈതന്യ രഹസ്യം’ എന്ന ബുക്കിൽ കൃത്യമായി പറയുന്നു

RSS ന് രാഷ്ട്രീയമില്ല എന്ന് പ്രചരിപ്പിച്ചുകൊണ്ട്
അമ്പല വിശ്വാസികളെല്ലാം Rss ആകണം എന്നുള്ള ഹിഡൻ അജണ്ട നടപ്പിലാക്കാനാണ്
ശാഖാ പ്രവർത്തനം ക്ഷേത്രങ്ങളിലേക്ക് ബോധപൂർവം ശ്രമിക്കുന്നതാണ് അവർ എന്നതാണ് എന്റെ കാഴ്ചപ്പാട്,
കൃത്യമായ കണക്ക് കൂട്ടൽ ഇതിന് പിന്നിലുണ്ട്.

അവരുടെ സോഷ്യൽ എഞ്ചിനീയറിംഗ് വിശ്വാസത്തിന്റെ മറയിൽ നടപ്പിലാക്കുന്നതിന് കൃത്യമായ ഇടങ്ങളാണ് ക്ഷേത്രങ്ങൾ

2023 ലും സർക്കുലർ ഇറക്കിയിട്ടുണ്ട് എങ്കിലും ലംഘിക്കപ്പെടാൻ സാധ്യതയേറെയാണ് ,
സർക്കുലർ എങ്ങനെ നടപ്പിലാക്കും നോക്കികാണേണ്ടതാണ്
വീഴ്ച്ച വരുത്തിയാൽ
ദേവസ്വം ബോർഡ് കൃത്യമായ നടപടി സ്വീകരിക്കുമെന്ന് പറയുന്നുണ്ട്,

പക്ഷെ ഇതര മത സംഘടകൾക്ക് ബദൽ Rss എന്ന് പറയാതെ പറയുന്ന
കമ്മ്യൂണിസ്റ്റുകളുമുള്ള നാട്ടിൽ സർക്കുലർ നടപ്പിലാക്കുക എന്നത് ബുദ്ധിമുട്ടേറെയുള്ള പ്രവർത്തിയാണ്. അതിനെ ഭയപ്പെടേണ്ടതുണ്ട് .
RSS അനുകൂലികളായ കമ്മ്യൂണിസ്റ്റുകളെയാണ് RSS ശക്തികളെക്കാൾ കൂടുതൽ ഭയപ്പെടേണ്ടതും .

ഈ സർക്കുലർ കേരളത്തിൽ അധികം ചർച്ച ചെയ്യപ്പെടാതെ പോകുന്നത് ആശങ്ക നിറയ്ക്കുന്നു

ഒരുതരത്തിൽ പറഞ്ഞാൽ RSS നും സംഘപരിപർ ശക്തികൾക്കും ഈ നിശബ്ദത ഗുണമായേക്കാം .
ദേശിയ തലത്തിൽ കേരളത്തെ തെറ്റുദ്ധരിക്കപ്പെടുത്താൻ സഹായകമാകും.

ഇടത്പക്ഷ സർക്കാർ ക്ഷേത്രത്തിലും വിശ്വാസത്തിലും കൈ കടത്തുന്നു,
ഹിന്ദുക്കളെ അടിച്ചമർത്തുന്നു. ദേശീയ തലത്തിൽ ഈ രീതിയിൽ ചർച്ചകൾക്ക് ഒരുപാട് വികാസം പ്രാപിച്ചിട്ടുണ്ട് . ഇനിയും അത് ഊട്ടിയുറപ്പിക്കാനും അങ്ങനെ വരുത്തി തീർക്കാനും സംഘപരിവാർ ശക്തികൾക്ക് കഴിയുമെന്നത് നിസംശയം പറയാനാകും
അതിൽ വിജയം കൈവരിക്കാനും സംഘപരിവാർ ശക്തികൾക്ക് ചെറുതായെങ്കിലും കഴിഞ്ഞിട്ടുമുണ്ട്
എന്നുവേണം മനസിലാക്കാൻ

ശബരിമല വിഷയം ഉൾപ്പെടെ ഉദാഹരമാണ്

അവസാനമായിതാ കേരളാ സ്റ്റോറി.


ദേശീയ തലത്തിൽ RSS കേന്ദ്രങ്ങളയാ ക്ഷേത്രങ്ങളെ മറയാക്കി ക്ഷേത്ര പരിസരത്ത് കേരള സ്റ്റോറി എന്ന സിനിമ പ്രദർശിപ്പിച്ചുകൊണ്ട്


ഇടത് പക്ഷം ഭരിക്കുന്ന കേരളത്തെ മറ്റൊരു രീതിയിൽ ചിത്രീകരിക്കണല്ലോ സംഘപരിവറുകൾ ഇപ്പോൾ ശ്രമിക്കുന്നത് …..

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x