കടയ്ക്കൽ: ഫലസ്തീൻ ഐക്യദാർഢ്യ മഹാസംഗമം സംഘടിപ്പിച്ചു.
പിറന്ന മണ്ണിനുവേണ്ടി പൊരുതുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പെരിങ്ങാട് മുസ്ലിം ജമാഅത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ അഭിമുഖ്യത്തിലാണ് ജുമാ നമസ്കാരത്തിന് ശേഷം പള്ളിയങ്കണത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ മഹാസംഗമം സംഘടിപ്പിച്ചത്. ഐക്യദാർഢ്യ മഹാ സമ്മേളനത്തിൽ പെരിങ്ങാട് ഉസ്താദ് അബൂ മുഹമ്മദ് ഇദിരീസ് ഷാഫി സമാധാന പ്രതിജ്ഞ നടത്തി. ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുൽ ഖരീം ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു . ഖുർആൻ അക്കാദമി ഡയറക്ടർ അബ്ദുൽ റഹ്മാൻ ഫൈസാനി വിഷയ അവതരണം നടത്തി. ഹാഫിസ് അസ് ലം സഖാഫി നന്ദി രേഖപ്പെടുത്തി.
ഫലസ്തീൻ ഐക്യദാർഢ്യ മഹാസംഗമം സംഘടിപ്പിച്ചു

Subscribe
Login
0 Comments
Oldest