ചടയമംഗലംപട്ടികജാതി വികസന വകുപ്പിന്റെ ഉയരാം ഒത്ത് ചേർന്ന് എന്ന ക്യാമ്പയിന്റെ ഭാഗമായി ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2023 ഒക്ടോബർ 14 രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ കണ്ണൻ കോട് KVLPS ൽ വെച്ച് സംഘടിപ്പിച്ചു .
പ്രസ്തുത പൊതു പരിപാടിയിൽ ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് MS മുരളി അവർകളുടെ ആധ്യക്ഷതയിൽ യോഗനടപടിക്രമങ്ങൾ ആരംഭിക്കുകയും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം K.ഉഷ സ്വാഗതം ആശംസിക്കുകയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതിക വിദ്യാധരൻ ടി പരിപാടി ഉത്ഘാടനം ചെയ്യുകയും ചെയ്തു.
കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി നജീബത്ത് ബീഗം മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് അംഗം രാധിക ചിതറ ഗ്രാമപഞ്ചായത് അംഗങ്ങളായിട്ടുള്ള ശ്രീ ഷിബു, ശ്രീ സന്തോഷ്, ശ്രീമതി ജനനി, ശ്രീമതി കവിത എന്നിവർ ആശംസകൾ അർപ്പിച്ചു
പരിപാടിയുമായി ബന്ധപ്പെട്ട വിവിധ ബോധവൽക്കരണ ക്ലാസുകൾ ചുവടെ പറയുന്നവർ നയിച്ചു.
1) ലഹരി ഉപയോഗവും ദൂഷ്യവശങ്ങളും
അവതരണം: രോഹിണി (സിവിൽ എക്സൈസ് ഓഫീസർ ചടയമംഗലം )
2)സ്ത്രീകളും ആരോഗ്യവും
അവതരണം :
Dr. രേഷ്മ, Dr. ശ്രീലക്ഷ്മി
3)ഗാർഹിക സുരക്ഷ ജീവൻ രക്ഷാ ഉപാതികൾ
അവതരണം :സുമേഷ് ലാൽ (ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ )
4)സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും നിയമ പരിരക്ഷയും
അവതരണം :പ്രതീപ് (പോലീസ് സബ് ഇൻസ്‌പെക്ടർ ചിതറ )
5)ഗ്രാമസഭകളും പദ്ധതി രൂപീകരണവും
അവതരണം : അജിത്ത് ലാൽ (സീനിയർ ക്ലാർക്ക് പാങ്ങോട് ഗ്രാമ പഞ്ചായത്ത് )
6)SC-ST വിഭാഗക്കാരുടെ പദ്ധതി വിശതീകരണം
അവതരണം :അജീഷ് (OA പട്ടികജാതി വികസന ഓഫീസ് ചടയമംഗലം )
നന്ദി :രാജീവ് കൂരാപ്പളളി (വാർഡ് മെമ്പർ ചിതറ ഗ്രാമ പഞ്ചായത്ത് )