സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള കേരളാ മുഖ്യമന്ത്രിയോടാണ്..
ഇത് വിളിച്ച് പറഞ്ഞതിന്‍റെ പേരില്‍ കഴുമരത്തില്‍ കയറേണ്ടി വന്നാലും ലവലേശം ഭയമില്ലാതെ കയറും..
അടൂരിലെ ചില പോലീസ് ഏമാന്‍മാരെ പറ്റിയാണ് മനുഷ്യത്വം ലവലേശം ഇല്ലാത്ത ചില മനുഷ്യ മൃഗങ്ങളെ പറ്റിയാണ്..
ഇന്നലെ രാത്രി 12 മണിയോട് കൂടി ഓഫീസില്‍ നിന്ന് ഞാനും സുഹൃത്തും തിരിച്ച് വരുന്ന സമയത്ത് നെല്ലി മൂട്ടില്‍ പടി ജംഗ്ഷനില്‍ നിന്ന് അടൂരിലേക്ക് വരുന്ന വഴി ഒരു അപകടം സംഭവിക്കുന്നത് കാണാന്‍ ഇടയായി അപകടം നടന്ന് ആദ്യം ഓടിയെത്തിയവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു.
ഒരു ACE വണ്ടി ഒരു കണ്ടയിനര്‍ ലോറിയില്‍ ഇടിച്ച് നൂറില്‍ പരം മീറ്ററുകള്‍ താണ്ടി ഒരു ഹോട്ടലിന്‍റെ മുന്‍പില്‍ ഇടിച്ച് നില്‍ക്കുന്നു. അതില്‍ ചോര വാര്‍ന്ന് രണ്ട് ചെറുപ്പക്കാര്‍ ഒരാള്‍ സ്വയം ഡോര്‍ തുറന്ന് പുറത്ത് വന്നു അയാളുടെ തല മുറിഞ്ഞ് ചോര വരുന്നുണ്ട്.. മറ്റയാളുടെ കൈയ്യും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളും അറ്റ് തൂങ്ങിയ നിലയില്‍ ഡോറില്‍ തൂങ്ങി താഴേക്ക് കിടക്കുന്നു.. അയാളുടെ ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്ന് ഒഴുകുന്നു..
അവിടെ കൂടി നിന്നവര്‍ക്ക് എടുത്ത് കൊണ്ട് ആശുപത്രിയില്‍ പോകാന്‍ കഴിയുന്ന അവസ്ഥയില്‍ ആയിരുന്നില്ല സൂരജിന്‍റെ ശരീരം. എടുത്ത് പൊക്കിയാല്‍ ശരീര ഭാഗങ്ങള്‍ ഊര്‍ന്ന് വീഴുന്ന അവസ്ഥ
ഓടിയെത്തിയവരില്‍ ഒരാള്‍ പെട്ടെന്ന് ഫോണെടുത്ത് പോലീസിനെ വിളിക്കുന്നു.. ആമ്പുലന്‍സുമായി ഉടന്‍ എത്താം എന്ന് മറുപടി ലഭിക്കുന്നു..( ആമ്പുലന്‍സിനായി കാത്തിരിക്കുന്നു)
ആരും വരാതെ ആയപ്പോള്‍ പത്ത് മിനിറ്റിന് ശേഷം ഞാന്‍ വീണ്ടും പോലീസിനെ വിളിക്കുന്നു.(രണ്ടാമത് വേറേ ആമ്പുലന്‍സ് വിളിച്ചാല്‍ അത്രയും സമയം പോകും കിട്ടുന്ന മറുപടി ഉടന്‍ എത്തുമെന്നാണ്) അഞ്ച് മിനിറ്റുകള്‍ കൂടി കഴിഞ്ഞപ്പോള്‍ ഒരു പോലീസ് ജീപ്പ് എത്തി മഹസര്‍ എഴുതാനുള്ള പേപ്പറുമായി രണ്ട് ഏമാന്‍മാര്‍..
ആമ്പുലന്‍സ് എത്തിച്ച് ആശുപത്രിയില്‍ ആക്കാതെ നിങ്ങള്‍ എന്താണ് കാണിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ പോയി ആമ്പുലന്‍സ് വിളിച്ചോണ്ട് വരാം എന്ന്
അവിടെക്ക് വന്ന ചെറുപ്പക്കാരന്‍ ഫോണ്‍ എടുത്ത് സുഹൃത്തിനെ വിളിച്ചിട്ട് പെട്ടെന്ന് വാടാ ഇവിടെ ഒരാള്‍ മരിക്കാന്‍ കിടക്കുന്നു. വിളിച്ച് പറഞ്ഞ് അഞ്ചാം മിനിറ്റില്‍ സുഹൃത്ത് അമ്പുലന്‍സുമായി ചീറി പാഞ്ഞെത്തി ( പിന്നെയും അഞ്ച് മിനിറ്റുകള്‍ക്ക് ശേഷമാണ് പോലീസ് ആമ്പുലന്‍സുമായി എത്തുന്നത്.) ആദ്യം പോലീസുകാര്‍ വന്ന പാടെ ആ ചെറുപ്പക്കാരന്‍റെ മരണം പെട്ടെന്ന് സ്ഥിതീകരിച്ചു. പിന്നെ സ്ലോമോഷനില്‍ സമയമെടുത്ത് ശരീരം ആമ്പുലന്‍സില്‍ കയറ്റി കിടത്തുന്നു. കൂടെയുണ്ടായിരുന്നയാള്‍ എന്‍റെ തൊട്ടടുത്ത് ഇരുന്ന് പൊട്ടി കരയുന്നു..
നീ തലപൊക്കടാ മറ്റെ മോനെ എന്ന് പറഞ്ഞ് അപകടത്തില്‍ നിന്ന് രക്ഷപെട്ട ചെറുപ്പക്കാരന്‍റെ തല പൊക്കി
“നിന്‍റെ കള്ള കരച്ചിലല്ലെടാ $%@^^@ ” തുടങ്ങിയ ചീത്ത വിളികളുമായി അടൂരിലെ മറ്റൊരു പോലീസ്കാരന്‍..( നെം പ്ലേറ്റ് ഉടുപ്പിന്‍റെ പോക്കറ്റിന്‍റെ മേല്‍ഭാഗം പൊങ്ങി നിന്നത് കൊണ്ട് കാണാന്‍ പറ്റിയില്ല.. പിന്നീട് അയാളോട് തന്നെ ചോദിച്ചപ്പോള്‍ രാജേഷ് എന്ന് പറഞ്ഞു)
സൂക്ഷിച്ച് സംസാരിച്ചില്ലെങ്കില്‍ വിധം മാറും
മാധ്യമ പ്രവര്‍ത്തകനാണ് ഞാന്‍ രാവിലെ എയറില്‍ കയറ്റുമെന്ന് ഏമാനോട് പറഞ്ഞപ്പോള്‍ പിന്നെ മോനേ വിളിയായി സ്നേഹ പ്രകടനം ആയി.
ശേഷം അപകടം പറ്റിയ പയ്യനോടൊപ്പം ആശുപത്രിയിലേക്ക്.കുറച്ച് സമയത്തിന് ശേഷം ആശുപത്രിയില്‍ പോലീസ്കാര്‍ എത്തി കഞ്ചാവ് കേസില്‍ പിടിച്ച പ്രതിയെ പോലെ ചോദ്യം ചെയ്യല്‍ (വന്ന പോലീസ്കാരില്‍ ഒരാള്‍ മാത്രം) ശരിക്കും എന്താണ് ഇതൊക്കെ..?
ചോദ്യം 1
അപകടം നടന്നിട്ട് 10 മിനിറ്റ് കഴിഞ്ഞെത്തിയ ആള്‍ 5 മിനിറ്റില്‍ വാഹനം എത്തിച്ചു. അടൂര്‍ പോലീസിന് എന്ത് കൊണ്ട് കഴിഞ്ഞില്ല..?
ചോദ്യം 2
പോലീസ് ആമ്പുലന്‍സുമായി വരാതെ ജീപ്പിലെത്തി മരണം സ്ഥിതീകരിക്കാന്‍ പോലീസിന് എന്ത് അധികാരം. മരണം സ്ഥിതീകരിക്കണ്ടത് ഡോക്ടറല്ലെ..?
ചോദ്യം 3
തല മുറിഞ്ഞ് ചോര വന്നയാളെ എന്ത് കൊണ്ട് പോലീസ് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചില്ല. ഒറ്റ നോട്ടത്തില്‍ വിലയിരുത്താന്‍ ഇവരാരും ഡോക്ടര്‍മാരല്ലല്ലോ
ചോദ്യം 5
വളരെ പ്രധാനപെട്ടൊരു ചോദ്യമാണ്
അപകടത്തില്‍ നിന്ന് രക്ഷപെട്ടയാളെ ചീത്ത വിളിക്കാന്‍ ആര് അധികാരം കൊടുത്തു പോലീസിന്..? ചീത്ത വിളി കേള്‍ക്കാന്‍ അയാള്‍ ചെയ്ത തെറ്റെന്ത് വാഹനം ഇടിച്ചിട്ട് മരിക്കാതിരുന്നതാണോ ചെയ്ത തെറ്റ്..
കൂടെയുള്ളവന്‍റെ വിയോഗത്തില്‍ പൊട്ടി കരഞ്ഞു നില്‍ക്കുന്ന ചെറുപ്പക്കാരനോട് ഇത്തരം ഒരു കുല്‍സിതം ചോദിച്ച പോലീസ് ഏമാന്‍ വളരെ മികച്ച ഒരു മനുഷ്യന്‍ തന്നെ..
ഇതെന്ത് പോലീസ് രാജോ..?
എന്ത് നാടിത്..??